വാഹനാപകടത്തിൽ മരിച്ച കുടുംബങ്ങൾക്കുള്ള സർക്കാർ ധനസഹായം മന്ത്രി കൈമാറി

കൊടുവള്ളി: അടിവാരത്തിനും കൈതപ്പൊയിലിനും ഇടക്ക് എലിക്കാട് കമ്പിപ്പാലംവളവിൽ ബസും ജീപ്പും കാറും തമ്മിലിടിച്ചുണ്ടായ അപകടത്തില്‍ മരിച്ച കരുവൻപൊയിൽ സ്വദേശികളുടെ കുടുംബങ്ങൾക്കുള്ള സർക്കാർ ധനസഹായം എക്‌സൈസ് മന്ത്രി ടി.പി. രാമകൃഷ്ണൻ കുടുംബത്തിന് കൈമാറി. ചൊവ്വാഴ്ച വൈകീട്ട് മൂന്നു മണിയോടെ കരുവൻപൊയിലിലെ വീട്ടിലെത്തിയാണ് കുടുംബത്തിന് കൈമാറിയത്. ആറു കുട്ടികൾക്ക് 12 ലക്ഷം രൂപയും രണ്ടു മുതിർന്നവർക്ക് രണ്ടു ലക്ഷം രൂപയുമടക്കം 14 ലക്ഷം രൂപയുടെ ചെക്കാണ് സർക്കാർ താൽക്കാലിക സഹായമായി നൽകിയത്. എം.എൽ.എമാരായ കാരാട്ട് റസാഖ്, പി.ടി.എ. റഹീം, ജില്ല കലക്ടർ യു.വി. ജോസ്, താമരശ്ശേരി തഹസിൽദാർ മുഹമ്മദ്‌ റഫീക്ക്, കോഴിക്കോട് തഹസിൽദാർ സുബ്രഹ്മണ്യൻ എന്നിവർ ഒപ്പമുണ്ടായിരുന്നു. കരുവൻപൊയില്‍ വടക്കേക്കര അറു എന്ന അബ്ദുറഹ്മാന്‍ (65), ഭാര്യ സുബൈദ (55), മകൻ ഷാജഹാൻ, മക്കളായ മുഹമ്മദ് നിഷാൽ (8), മുഹമ്മദ് നിഹാൽ (4), മറ്റൊരു മകൾ പൂതാടിയിൽ സഫീറയുടെ മകൾ ഫാത്തിമ ഹന (11), മറ്റൊരു മകൾ വെണ്ണക്കോട് ആലുംതറ തടത്തുമ്മല്‍ സഫീനയുടെ മകള്‍ ഖദീജ നിയ (11), ജസ (ഒന്നര), ആയിശ നൂഹ (7), ജീപ്പ് ഡ്രൈവർ വയനാട് വടുവൻചാൽ പുളിക്കൽ പ്രമോദ് (45) എന്നിവരാണ് അപകടത്തിൽ മരിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.