താമരശ്ശേരി: മോഷ്ടിച്ച സ്കൂട്ടറുമായി യാത്ര ചെയ്യുകയായിരുന്ന യുവാവിനെ താമരശ്ശേരി െപാലീസ് പിടികൂടി. കിനാലൂർ പൂളക്കണ്ടി ഇരൂൾക്കുന്നുമ്മൽ യാസിർ കെ. അഷ്റഫാണ് (20) പിടിയിലായത്. 14ന് അർധരാത്രി ദേശീയപാതയിൽ അടിവാരത്ത് വാഹനപരിശോധനക്കിടയിൽ നമ്പർപ്ലേറ്റ് ഇല്ലാത്ത സ്കൂട്ടറിൽ വന്ന ഇയാളെ പൊലീസ് പിടികൂടി ചോദ്യംചെയ്തപ്പോഴാണ് മോഷ്ടിച്ചതാണെന്ന് മനസ്സിലായത്. ഇതേ സ്കൂട്ടർ മോഷണം പോയതിന് തൊട്ടിൽപാലം സ്റ്റേഷനിൽ പരാതിയുണ്ട്. ബൈക്ക് മോഷണം ഹോബിയാക്കിയ ഇയാൾ എത്ര സുരക്ഷിതമായി െവക്കുന്ന ഇരുചക്രവാഹനങ്ങളും മോഷ്ടിക്കാൻ വിദഗ്ധനാണ്. മോഷ്ടിച്ച വാഹനം ഇന്ധനം തീർന്നാൽ ഉപേക്ഷിക്കുകയാണ് പതിവ്. ഇയാളുടെ പേരിൽ ബാലുശ്ശേരി, കോഴിക്കോട് സിറ്റി എന്നീ പൊലീസ് സ്റ്റേഷനുകളിൽ ബൈക്ക് മോഷണത്തിന് കേസുണ്ട്. താമരശ്ശേരി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.