ശിശുമരണം നടന്നിടത്തേക്ക് തിരിഞ്ഞുനോക്കാത്ത മോദിക്ക് പ്രിയം ലോകംചുറ്റല്‍ -ടി. സിദ്ദിഖ് മഹിള കോണ്‍ഗ്രസ് ജില്ല കമ്മിറ്റി സംഘടിപ്പിച്ച 'മാതൃ പ്രതിഷേധം' പരിപാടി കോഴിക്കോട്: ഗോരഖ്പൂരില്‍ എഴുപത്തിയഞ്ചോളം കുട്ടികള്‍ മരിച്ചുവീണിട്ടും സ്ഥലം സന്ദര്‍ശിക്കാത്ത പ്രധാനമന്ത്രിക്ക് പ്രിയം ലോകം ചുറ്റല്‍ മാത്രമാണെന്നും ശിശുശാപവും മാതൃശാപവും കേന്ദ്രസര്‍ക്കാറിനു മേല്‍ തീരാകളങ്കമായ് എന്നുമുണ്ടാകുമെന്നും ഡി.സി.സി പ്രസിഡൻറ് അഡ്വ. ടി. സിദ്ദിഖ് അഭിപ്രായപ്പെട്ടു. ഗോരഖ്പൂരില്‍ കുട്ടികള്‍ ഓക്‌സിജന്‍ കിട്ടാതെ മരിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് മഹിള കോണ്‍ഗ്രസ് ജില്ല കമ്മിറ്റി സംഘടിപ്പിച്ച 'മാതൃ പ്രതിഷേധം' ഉദ്ഘാടനം ചെയ്യുകയായിരുന്നു സിദ്ദിഖ്. തങ്ങളുടെ പ്രവര്‍ത്തകര്‍ക്കുനേരെ ആക്രമണം ഉണ്ടായി എന്നു പറഞ്ഞ് കേരളത്തിലേക്കും ബംഗാളിലേക്കും മറ്റും ഓടിയെത്തിയ മോദി മന്ത്രിസഭയിലെ അംഗങ്ങള്‍ പോലും യു.പിയിലെ കൂട്ട മരണത്തെ അവഗണിച്ചു. രാജ്യത്തിനുതന്നെ നാണക്കേടുണ്ടാക്കിയ സംഭവത്തില്‍ മുഖ്യമന്ത്രിയെ സംരക്ഷിക്കാനാണ് കേന്ദ്രവും ബി.ജെ.പിയും ശ്രമിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മഹിള കോണ്‍ഗ്രസ് ജില്ല പ്രസിഡൻറ് പി. ഉഷാദേവി അധ്യക്ഷതവഹിച്ചു. കെ. രാമചന്ദ്രന്‍, അഡ്വ. ഐ. മൂസ, മില്ലി മോഹന്‍, ജമീല ഹാരിസ്, ഗൗരി പുതിയോത്ത്‍, ഉഷ ഗോപിനാഥ്, സൗദ, സാവിത്രി, ഫൗസിയ അസീസ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.