സംഘ്​പരിവാർ ഫാഷിസത്തിനെതിരെ ​െഎക്യപ്പെടണം ^വെൽഫെയർ പാർട്ടി

സംഘ്പരിവാർ ഫാഷിസത്തിനെതിരെ െഎക്യപ്പെടണം -വെൽഫെയർ പാർട്ടി കോഴിക്കോട്: സ്വതന്ത്ര ഭാരതത്തെ സംഘ്പരിവാർ സമഗ്രാധിപത്യത്തിൽനിന്ന് രക്ഷിക്കാൻ മതേതര കക്ഷികൾ െഎക്യപ്പെടണമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡൻറ് ഹമീദ് വാണിയമ്പലം. വെൽഫെയർ പാർട്ടി ജില്ല കമ്മിറ്റി നടത്തിയ സ്വാതന്ത്ര്യദിന സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്വാതന്ത്ര്യം നേടി 70 വർഷം പിന്നിട്ടിട്ടും ദലിതരും ന്യൂനപക്ഷങ്ങളും കർഷകത്തൊഴിലാളികളും അടിച്ചമർത്തപ്പെട്ടുകഴിയുകയാണ്. മാനുഷിക മൂല്യങ്ങളെയും ജനാധിപത്യത്തെയും പരിഹസിക്കുന്ന ഫാഷിസ്റ്റ് ഭരണമാണ് മോദി നടത്തിക്കൊണ്ടിരിക്കുന്നത്. സമൂഹത്തിലെ ഏറ്റവും അടിച്ചമർത്തപ്പെട്ടവരുടെ െഎക്യത്തിലൂടെ പുതിയ സ്വാതന്ത്ര്യസമരം രൂപംകൊള്ളുമെന്നും അദ്ദേഹം പറഞ്ഞു. ജില്ല പ്രസിഡൻറ് അസ്ലം ചെറുവാടി അധ്യക്ഷത വഹിച്ചു. പി.സി. ഭാസ്കരൻ, സുബൈദ കക്കോടി എന്നിവർ സംസാരിച്ചു. പി.സി. മുഹമ്മദ്കുട്ടി സ്വാഗതവും എ.എം. അബ്ദുൽ മജീദ് നന്ദിയും പറഞ്ഞു. മുസ്തഫ പാലാഴി, ദുർഗാദേവി, സാദത്ത് കുന്ദമംഗലം എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.