കോഴിക്കോട്: യുവതിയെ കുളത്തിൽ തള്ളിയിട്ട് കൊലപ്പെടുത്തിയ കേസിൽ ഭർതൃസഹോദരന് കഠിനതടവ്. പെരവട്ടൂർ ഏരത്ത് വീട്ടിൽ സുകുമാരെൻറ ഭാര്യ ഗീതയെ (35) കൊലപ്പെടുത്തിയ കേസിൽ പെരവട്ടൂർ അമൃത നിവാസിലെ ബാലൻ നായരെ (ദാമോദരൻ വൈദ്യർ)യാണ് ഏഴു വർഷത്തെ തടവിന് ശിക്ഷിച്ചത്. 50,000 രൂപ പിഴയും നൽകണം. കോഴിക്കോട് ഒന്നാം അഡീഷനൽ ജില്ല ആൻഡ് സെഷൻസ് ജഡ്ജി ശങ്കരൻ നായരാണ് ശിക്ഷ വിധിച്ചത്. 2013 ഡിസംബർ 15നാണ് കേസിനാസ്പദമായ സംഭവം. അപവാദ പ്രചാരണം നടത്തിയെന്ന ആരോപണത്തെ തുടർന്ന് പെരവട്ടൂർ അരീക്കുന്നുള്ള പാറക്കുളത്തിന് സമീപം പ്രതി ഗീതയുമായി കലഹിച്ചിരുന്നു. തർക്കം മൂത്തപ്പോൾ പ്രതി ഗീതയെ അടിക്കുകയും വെള്ളത്തിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തുകയുമായിരുന്നു എന്നാണ് കേസ്. േപ്രാസിക്യൂഷനുവേണ്ടി അഡീഷനൽ പബ്ലിക് േപ്രാസിക്യൂട്ടർ അഡ്വ. ജോജു സിറിയക്, അഡ്വ. പി. ഭവ്യ, അഡ്വ. ഷിജോ ജോസഫ് എന്നിവർ ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.