പന്തീരാങ്കാവിൽ യുവാവിന്​ മലമ്പനി: പ്രതിരോധ നടപടികളുമായി ആരോഗ്യ വകുപ്പ്​

പന്തീരാങ്കാവ്: നിർമാണത്തൊഴിലാളിയായ യുവാവിന് മലമ്പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ പന്തീരാങ്കാവിൽ ആരോഗ്യവകുപ്പ് പ്രതിരോധപ്രവർത്തനങ്ങൾ ഉൗർജിതമാക്കി. 10 ദിവസം മുമ്പാണ് യുവാവ് പനി ബാധിച്ച് ചികിത്സ തേടിയത്. ഡെങ്കിയാണെന്ന സംശയത്തെ തുടർന്ന് ചികിത്സ നടത്തിയെങ്കിലും പിന്നീട് തദ്ദേശീയ മലമ്പനിയാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു. ഒളവണ്ണയിൽ മറ്റിടങ്ങളിലൊന്നും മലമ്പനിബാധ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. ആഴംകുറഞ്ഞ കിണറുകൾ, കെട്ടിടനിർമാണ സ്ഥലങ്ങളിലെ വെള്ളസംഭരണികൾ തുടങ്ങിയ സ്ഥലങ്ങളിലാണ് മലമ്പനി പരത്തുന്ന കൊതുകുകളുടെ കേന്ദ്രങ്ങൾ. ഇത്തരം സ്ഥലങ്ങളിൽ ജാഗ്രത പുലർത്തണമെന്ന് അധികൃതർ അറിയിച്ചു. പൂർണമായും കൊതുക്ജന്യ രോഗമാണിത്. രോഗബാധ സ്ഥിരീകരിക്കപ്പെട്ട യുവാവ് നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ഇൗ ഭാഗങ്ങളിൽ ഇന്നു മുതൽ ആരോഗ്യവകുപ്പി​െൻറ വെക്ടർ കൺട്രോൾ യൂനിറ്റ് പ്രതിരോധ നടപടികൾ സ്വീകരിക്കും. സമീപ വീടുകളിൽനിന്നും തൊഴിലാളികൾ തിങ്ങി താമസിക്കുന്നിടങ്ങളിൽനിന്നും രക്തസാമ്പിളുകൾ ശേഖരിച്ച് പരിശോധിക്കും. ഇടവിട്ട ദിവസങ്ങളിൽ വിറയലോടെയുള്ള പനിയുള്ളവർ കൂടുതൽ വിദഗ്ധ ചികിത്സ തേടണമെന്ന് ഒളവണ്ണ പ്രാഥമികാരോഗ്യകേന്ദ്രം ഹെൽത്ത് ഇൻസ്പെക്ടർ പി.പി. മുഹമ്മദ് അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.