ബോധവത്​കരണ ക്ലാസ്

എകരൂല്‍: ഇയ്യാട് സി.സി.യു.പി സ്കൂള്‍ മാതൃസമിതിയുടെ ആഭിമുഖ്യത്തില്‍ അമ്മമാര്‍ക്ക് നടത്തി. കെ. പ്രദീപ്‌കുമാര്‍ കൂട്ടാലിട ക്ലാസെടുത്തു. യു.പി. സുരേഷ്ബാബു, എ.ഇ. രാധാകൃഷ്ണൻ, പി.കെ. സിന്ധു, യു.കെ. ജിനി എന്നിവര്‍ സംസാരിച്ചു. ഭാരവാഹികൾ: കെ.എം. ബീന (ചെയർ), സി. ടെനീഷ ( വൈ. ചെയര്‍), പി.കെ. സിന്ധു(കൺ). വൃക്ഷത്തൈകള്‍ നശിപ്പിച്ചതില്‍ പ്രതിഷേധിച്ചു പൂനൂർ: കഴിഞ്ഞ പരിസ്ഥിതിദിനത്തില്‍ പൂനൂര്‍ പബ്ലിക് ലൈബ്രറി നട്ടുപിടിപ്പിച്ച വൃക്ഷത്തൈകള്‍ നശിപ്പിച്ച സാമൂഹികദ്രോഹികളുടെ നടപടിയില്‍ ലൈബ്രറി കമ്മിറ്റി യോഗം പ്രതിഷേധിച്ചു. താര അബ്ദുറഹിമാന്‍ ഹാജി അധ്യക്ഷത വഹിച്ചു. യു.കെ. അബ്ദുറഹിമാൻ, സി.പി. ഉണ്ണി, സി.പി. കരീം, കെ. അബ്ദുല്‍ ഖാദർ, ടി.എം. ആലി, ഗോപാലന്‍കുട്ടി നായര്‍, ഹരിദാസന്‍, മുഹമ്മദലി, യു.കെ. രാജന്‍ എന്നിവര്‍ സംസാരിച്ചു. സെക്രട്ടറി കെ. അബൂബക്കര്‍ സ്വാഗതവും കെ. ബിന്ദു നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.