മേപ്പയൂർ: കൊഴുക്കല്ലൂർ കെ.ജി.എം.എസ്.യു.പി സ്കൂളിൽ ധാനാധ്യാപകൻ വി. ജയരാജൻ പതാക ഉയർത്തി. സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് പരേഡ് നടത്തി. വിദ്യാർഥികളെ അണിനിരത്തി ഇന്ത്യയുടെ ഭൂപടം നിർമിച്ചു. പി.ടി.എ പ്രസിഡൻറ് ഇ.കെ. ഗോപി അധ്യക്ഷത വഹിച്ചു. വി. സുനിൽ സ്വാതന്ത്ര്യസമര പ്രഭാഷണം നടത്തി. വിളയാട്ടൂർ: മൂട്ടപ്പറമ്പ് അംഗൻവാടിയിൽ വാർഡ് മെംബർ പി.എം. ശോഭ പതാക ഉയർത്തി. അംഗൻവാടി ടീച്ചർ കെ.എം. ഗീത, കൂനിയത്ത് നാരായണൻ, എൻ. ശ്രീധരൻ, ചാത്തോത്ത് കുഞ്ഞിരാമൻ, കെ.കെ. അനുരാഗ്, എ.ടി. അരുൺജിത്ത്, സൂരജ് ലാൽ എന്നിവർ സംസാരിച്ചു. മേപ്പയൂർ: വിളയാട്ടൂർ ഗ്രാമീണ കലാവേദി നടത്തിയ പരിപാടിയിൽ പഞ്ചായത്ത് മെംബർ പി.എം. ശോഭ പതാക ഉയർത്തി. ക്വിസ് മത്സരവും പായസവിതരണവും നടത്തി. പ്രസിഡൻറ് കെ.കെ. അധ്യക്ഷത വഹിച്ചു. സെക്രട്ടറി എ.ടി. അരുൺജിത്ത് സ്വാഗതവും വൈസ് പ്രസിഡൻറ് എം.എം. നികേഷ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.