കോഴിക്കോട്: കേരള ഗവ. ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സസ് ആൻഡ് സൂപ്പർവൈസേഴ്സ് യൂനിയൻ ജില്ല സമ്മേളനം സംസ്ഥാന വൈസ് പ്രസിഡൻറ് ടി. ഗീതാകുമാരി ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് ജി. റാണി അധ്യക്ഷത വഹിച്ചു. ജനസംഖ്യാനുപാതികമായി പബ്ലിക് ഹെൽത്ത് നഴ്സുമാരുടെയും സൂപ്പർവൈസർമാരുടെയും തസ്തികകൾ സൃഷ്ടിക്കണമെന്നും സബ്സെൻററുകളുടെ ഭൗതിക സാഹചര്യം കാലാനുസൃതമായി മെച്ചപ്പെടുത്തണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. ജില്ല സെക്രട്ടറി എ. റോസമ്മ, മേരിക്കുട്ടി തോമസ്, പി.സി. പത്മജ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: ദീനാമ്മ വർഗീസ് (പ്രസി), എസ്. ഷീബദാസ് (സെക്ര), എ. റോസമ്മ (വൈ. പ്രസി), പി.സി. പത്മജ (ജോ. സെക്ര), മേരിക്കുട്ടി തോമസ് (ട്രഷ).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.