ഒാമശ്ശേരി: ഒാമശ്ശേരി പ്ലസൻറ് ഇംഗ്ലീഷ് സ്കൂൾ, വേനപ്പാറ ഹോളി ഫാമിലി ഹൈസ്കൂൾ, വാദിഹുദ ഹൈസ്കൂൾ, പുത്തൂർ ഗവ. യു.പി സ്കൂൾ, വെളിമണ്ണ ജി.യു.പി സ്കൂൾ എന്നിവിടങ്ങളിൽ വിവിധ പരിപാടികളോടെ സ്വാതന്ത്ര്യദിനം ആചരിച്ചു. സമീക്ഷ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്, കാസിനോ ജൂനിയേഴ്സ്, വിവിധ ക്ലബുകൾ എന്നിവരുടെ നേതൃത്വത്തിൽ ജനസേവന പ്രവർത്തനങ്ങൾ, പതാക ഉയർത്തൽ, സ്വാതന്ത്ര്യദിന ദേശീയ നേതാക്കന്മാരുടെ സ്മരണ പുലർത്തൽ എന്നിവ സംഘടിപ്പിച്ചു. സോളിഡാരിറ്റി ഒാമശ്ശേരി ഏരിയയുടെ നേതൃത്വത്തിൽ സംഘ്പരിവാറിെൻറ ഭ്രാന്തൻ ദേശീയതക്കെതിരെ ഒാമശ്ശേരിയിൽ ഫ്രീഡം സ്ക്വയർ സംഘടിപ്പിച്ചു. എക്സ് സർവിസ് മെൻ യൂനിയെൻറ നേതൃത്വത്തിൽ ഒാമശ്ശേരിയിൽ നടന്ന പരിപാടി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് സൂപ്പർ അഹമ്മദ് കുട്ടി പതാക ഉയർത്തി. എസ്.കെ.എസ്.എസ്.എഫിെൻറ നേതൃത്വത്തിൽ സ്വാതന്ത്ര്യ ചത്വരവും പ്രതിജ്ഞയും സംഘടിപ്പിച്ചു. താമരശ്ശേരി: അമ്പായത്തോട് എ.എൽ.പി സ്കൂളിലെ സ്വാതന്ത്ര്യദിനാഘോഷ പരിപാടികൾ വാർഡ് അംഗം എ.വി. ലോഹിതാക്ഷൻ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് എ.ടി. ഹാരിസ് അധ്യക്ഷത വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.