തിരുവമ്പാടി: വി വൺ ക്ലബിെൻറ നേതൃത്വത്തിൽ തിരുവമ്പാടി ടൗണിൽ നടന്ന സ്വാതന്ത്ര്യ ദിന ആഘാഷ പരിപാടിയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി.ടി. അഗസ്റ്റിൻ പതാക ഉയർത്തി. പൊലീസ് സബ് ഇൻസ്പെക്ടർ ശ്രീനിവാസൻ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ക്ലബ് പ്രസിഡൻറ് ജോയി പാറക്കൽ, സെക്രട്ടറി ഷാജി ആലക്കൽ, ടി.പി. ജോയി, കെ.എൻ. ചന്ദ്രൻ, ബേബി പെരുമാലിൽ കെ.പി. യൂസഫ്, പി. മുനീർ, സാബു, അസീസ്, വിൻസെൻറ് പോൾ, ഒ.ടി. ഡൊമിനിക്, കുഞ്ഞായിൻ ഹാജി, സിദ്ദീഖ് തുടങ്ങിയവർ നേതൃത്വം നൽകി. തിരുവമ്പാടി: ഇലഞ്ഞിക്കൽ സൗപർണിക പബ്ലിക് ലൈബ്രറിയിൽ ശ്രീധരൻ പേണ്ടാനത്ത് പതാകയുയർത്തി. ഗ്രാമ പഞ്ചായത്തംഗം ഗീത പ്രശാന്തൻ, ജോസ് മാത്യു, സാലസ് മാത്യു, സി.ഐ. ബാലകൃഷ്ണൻ, സി.ബി. അനിൽ എന്നിവർ സംസാരിച്ചു. തിരുവമ്പാടി: ഗ്രാമപഞ്ചായത്തിലെ മിൽമുക്ക് അംഗൻവാടിയിൽ . പഞ്ചായത്തംഗം റംല ചോലക്കൽ പതാകയുയർത്തി. കുട്ടികൾക്കായി ക്വിസ് മത്സരവും നടത്തി. അംഗൻവാടി ടീച്ചർ സൽമത്ത് പതാകയുയർത്തി. ഗ്രീൻസ് കൂടരഞ്ഞി . ഗ്രീൻസ് പ്രസിഡൻറ് ബാബു ചെല്ലന്തറയിൽ പതാക ഉയർത്തി. കെ.വി. ജോർജ് സ്വാതന്ത്ര്യ ദിന സന്ദേശം നൽകി. കൂടരഞ്ഞി കൂട്ടക്കര അംഗൻവാടിയിൽ ഗ്രാമപഞ്ചായത്തംഗം ഏലിയാമ്മ ഇടമുളയിൽ പതാക ഉയർത്തി. ജയേഷ് സ്രാമ്പിക്കൽ, മിനി ജോർജ്, പി.സി. സക്കീന, ബെന്നി, ഐശ്വര്യ, മുഹമ്മദ് ഷാദി, അന്ന തോമസ് തുടങ്ങിയവർ സംസാരിച്ചു. കൂടരഞ്ഞിയിലെ മൗണ്ട് ഹീറോസ് വാട്സ്ആപ് കൂട്ടായ്മ മുക്കം അഗസ്ത്യൻമുഴി സാഞ്ചോ ഭവനിൽ സ്നേഹ വിരുന്നൊരുക്കി. ജില്ല പഞ്ചായത്ത് മെംബർ സി.കെ. ഖാസിം ഉദ്ഘാടനം ചെയ്തു. കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സോളി ജോസഫ്, വൈസ് പ്രസിഡൻറ് വി.എ. നസീർ, സണ്ണി പെരികിലം തറപ്പേൽ, സിസ്റ്റർ പവിത്ര, മനോജ് വാലുമണ്ണിൽ, നജീബ്, ടോമി, അഗസ്റ്റിൻ മാസ്റ്റർ, സജി കുന്നത്ത്, ഹമീദ്, ജോളി, റെജി മത്തായി, വിജയൻ, അരുൺ, റോബിൻ ജോസ്, സിബി, ജ്യോതിഷ്, സിജോ, ദിവ്യ അരുൺ, ഡെയ്സി ജെയിംസ്, ബൈജു കൃഷ്ണൻ, ഷാജി, ജോർജൂട്ടി, അനീഷ്, ജയേഷ് തുടങ്ങിയവർ നേതൃത്വം നൽകി. കൂടരഞ്ഞി കൽപ്പൂര് അംഗൻവാടിയിൽ ഗ്രാമ പഞ്ചായത്തംഗം ഷമീന കാട്ടിലകണ്ടി പതാകയുയർത്തി. അബ്ദുല്ല പുതുക്കുടി അധ്യക്ഷത വഹിച്ചു. കുര്യാച്ചൻ, ലക്ഷ്മി, സാറ ബീഗം, ഷൈലജ, സുകുമാരൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.