കോഴിക്കോട്: ഹിമാലയത്തിലെ കാഴ്ചകൾ ലെൻസിലും വിരൽത്തുമ്പിലും ആവാഹിച്ചുള്ള പ്രദർശനത്തിന് അക്കാദമി ആർട്ട് ഗാലറിയിൽ തുടക്കം. പോണ്ടിച്ചേരി സ്വദേശി ഏഴിലരശെൻറ ചിത്രങ്ങളും മാധ്യമ ഫോേട്ടാഗ്രാഫർ പി.വി. സുജിതിെൻറ ഫോേട്ടാകളുമാണ് 'മെൽറ്റിങ് മൊമൻറ്സ്' എന്ന പ്രദർശനത്തിലുള്ളത്. ഇരുവരും ഒന്നിച്ചുള്ള ഹിമാലയയാത്രയിലെ കാഴ്ചകളാണ് സ്വന്തം മാധ്യമങ്ങളിൽ പകർത്തിയത്. ഹിമാലയ യാത്രക്കിടയിലുള്ള ലാൻറ്സ്േകപ് ഫോേട്ടാകളുടെ സാധ്യതകളാണ് സുജിതിെൻറ ഫോേട്ടാകളിലുള്ളത്. ഗംഗ, ഫലങ്ങൾ നിറഞ്ഞ ആപ്പിൾ മരം തുടങ്ങി 25 ഫോേട്ടാകളാണ് ഉള്ളത്. അധികം നിറങ്ങൾ ചാലിക്കാതെ വിവിധയിനം മാധ്യമങ്ങൾ കാൻവാസിൽ ചാലിച്ചാണ് ഏഴിലരശെൻറ ചിത്രങ്ങൾ. മഞ്ഞുമല, ടെൻറ് തുടങ്ങി 14 ചിത്രങ്ങളുണ്ട്. മന്ത്രി എ.കെ. ബാലൻ പ്രദർശനം ഉദ്ഘാടനം ചെയ്തു. കെ. േപ്രമനാഥ് അധ്യക്ഷത വഹിച്ചു. സി.പി. അബൂബക്കർ, ഹരിനാരായണൻ, കമാൽ വരദൂർ എന്നിവർ സംസാരിച്ചു. 25ന് സമാപിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.