കോഴിക്കോട്: 11ാമത് സിൽവർ ഹിൽസ് േട്രാഫി ഇൻറർ സ്കൂൾ ബാസ്കറ്റ്ബാൾ ടൂർണമെൻറിൽ അണ്ടർ-19 ആൺകുട്ടികളുടെ വിഭാഗത്തിൽ സിൽവർ ഹിൽസ് എച്ച്.എസ്.എസ് കോഴിക്കോടും പെൺകുട്ടികളിൽ ലിറ്റിൽ ഫ്ലവർ കൊരട്ടിയും ജേതാക്കളായി. മിനി ബോയ്സ് വിഭാഗത്തിൽ രാജഗിരി എച്ച്.എസ്.എസ് കളമശ്ശേരിയും അണ്ടർ-17 പെൺകുട്ടികളുടെ വിഭാഗത്തിൽ കേന്ദ്രീയ വിദ്യാലയ നമ്പർ വൺ കോഴിക്കോടും ജേതാക്കളായി. സിനിമോൾ പൗലോസ് േട്രാഫികൾ വിതരണം ചെയ്തു. സി.എം.ഐ സെൻറ് തോമസ് േപ്രാവിൻസ് െപ്രാവിൻഷ്യൽ ഫാ. തോമസ് തെക്കേൽ, സ്കൂൾ പ്രിൻസിപ്പൽ ഡോ. ഫാ. ബിജു ജോൺ വെള്ളക്കട, ഫാ. ജോൺ മണ്ണാറത്തറ, ഫാ. രജീഷ് പുതിയാപറമ്പിൽ, ഫാ. ജോസഫ് ഓലിയക്കാട്ടിൽ, ഫാ. പോൾ കുരീക്കാട്ടിൽ, ഫാ. സെബാസ്റ്റ്യൻ അടിച്ചിലത്ത്, ടൂർണമെൻറ് ഓർഗനൈസിങ് സെക്രട്ടറി ജോസ് സെബാസ്റ്റ്യൻ എന്നിവർ സംബന്ധിച്ചു. സ്കൂൾ കായികാധ്യാപകൻ പി. ശ്രീജിത നന്ദി പറഞ്ഞു. ടൂർണമെൻറിലെ മികച്ച താരങ്ങളായി റോഹിത് തങ്കച്ചൻ (സിൽവർ ഹിൽസ്), അപർണ സദാശിവൻ (ലിറ്റിൽ ഫ്ലവർ), അമൽ ലൂയിസ് (രാജഗിരി) എന്നിവരെ തിരഞ്ഞെടുത്തു. ഭാവി വാഗ്ദാനങ്ങളായി ജെഫ്രി ജോൺസൺ (സിൽവർ ഹിൽസ്), അനഘ ടി. ജഗദീശൻ (സെൻറ് മൈക്കിൾസ്), ക്രിസ്റ്റോ സാബു (ലിറ്റിൽ ഫ്ലവർ) എന്നിവരെ തിരഞ്ഞെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.