കോഴിക്കോട്: ഗവ. ബീച്ച് ജനറൽ ആശുപത്രിക്ക് സമീപം പെട്ടിക്കണക്കിന് ഇംഗ്ലീഷ് മരുന്നുകൾ ഉപേക്ഷിച്ച നിലയിൽ. ബീച്ച് ആശുപത്രിയുടെ കിഴക്കേ കവാടത്തിന് സമീപം കസ്റ്റംസ് റോഡ് ജങ്ഷനിൽ ട്രാഫിക് അയലൻഡ് പരിസരത്താണ് മരുന്നുകൾ ബുധനാഴ്ച രാവിലെ കണ്ടത്. അവധി ദിവസമായ ചൊവ്വാഴ്ച രാത്രി കൊണ്ടിട്ടതാകാമെന്ന് കരുതുന്നു. പനിക്കും വേദനകൾക്കും ഉപയോഗിക്കുന്ന പാരെസറ്റമോളടക്കം വിവിധ കമ്പനികളുടെ ഗുളികകളും കുപ്പിമരുന്നുകളുമെല്ലാം ഉണ്ട്. ഡോക്ടർമാർക്ക് നൽകുന്ന സാമ്പിൾ മരുന്നുകളാണ് ഇവയിൽ അധികവും. ഉപയോഗിക്കാനുള്ള കാലാവധി ഇൗ കൊല്ലം കഴിഞ്ഞവയാണ് കൂടുതൽ. നിശ്ചിത അളവിൽ കൂടുതൽ ഉപയോഗിച്ചാൽ പാർശ്വഫലങ്ങളുണ്ടാവുന്ന രാസഘടകങ്ങളടങ്ങിയതും ഡോക്ടറുടെ നിർദേശമില്ലാതെ ഉപയോഗിക്കരുതെന്നും അടയാളപ്പെടുത്തിയതുമായ മരുന്നാണിവ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.