കോഴിക്കോട്: കാരുണ്യസ്പർശവുമായി പ്രവാസി കലാകാരൻ കെ.വി. നൗഫലിെൻറ ചിത്രങ്ങളുടെ പ്രദർശനം അക്കാദമി ആർട്ട് ഗാലറിയിൽ തുടങ്ങി. കൈകാലുകൾ തളർന്ന് വീൽചെയർ ആശ്രയമായ ചേലിയ സ്വദേശിനി അനിഷയെ (30) ചിത്രങ്ങൾ വിറ്റുകിട്ടുന്ന തുകകൊണ്ട് സഹായിക്കുകയാണ് സംഘാടകരുടെ ലക്ഷ്യം. മലപ്പുറത്തെ പ്രദർശനത്തിനുശേഷമാണ് കോഴിക്കോെട്ടത്തിയത്. ഇനി വിദേശ നാടുകളിൽ എക്സിബിഷൻ നടത്തുകയാണ് ലക്ഷ്യം. ദോഹ ശാന്തിനികേതൻ വിദ്യാലയത്തിലെ ചിത്ര കലാധ്യാപകനായ നൗഫൽ, ചേമഞ്ചേരി വെറ്റിലപ്പാറ സ്വദേശിയാണ്. അഡ്വ. ശ്രീജിത്ത് അരങ്ങാടത്തിെൻറ നേതൃത്വത്തിലുള്ള ഫൈറ്റ് ഫോർ ലൈഫ് ആഭിമുഖ്യത്തിലാണ് പ്രദർശനം. പ്രകൃതി ദൃശ്യങ്ങളടക്കം കൃത്രിമമല്ലാത്ത ചായങ്ങൾ ചാലിച്ച തന്മയത്വമുള്ള 29 ചിത്രങ്ങളാണുള്ളത്. പച്ചപ്പിെൻറ നാട്ടനുഭവങ്ങൾക്കൊപ്പം പ്രവാസ ജീവിതം നയിക്കുന്ന ഖത്തറിെൻറ കാഴ്ചകളും നൗഫലിെൻറ ഇഷ്ട വിഷയങ്ങളാണ്. എം.കെ. രാഘവൻ എം.പി ഉദ്ഘാടനം ചെയ്തു. മേയർ തോട്ടത്തിൽ രവീന്ദ്രൻ മുഖ്യാതിഥിയായി. സബ് ജഡ്ജി ആർ.എൽ. ബൈജു ഡോ. ജയേഷ് എന്നിവർ സംസാരിച്ചു. വ്യാഴാഴ്ച സമാപിക്കും. പടം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.