പാലേരി: ചങ്ങരോത്ത് പഞ്ചായത്തിലെ ജാനകിവയലിലെ മുഴുവൻ കൈവശക്കാർക്കും പട്ടയം നൽകണമെന്ന് മണ്ഡലം കോൺഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച് റവന്യൂ മന്ത്രി, ജില്ല കലക്ടർ എന്നിവർക്ക് നിവേദനം നൽകും. മണ്ഡലം പ്രസിഡൻറ് ഇ.ടി. സരീഷ് അധ്യക്ഷത വഹിച്ചു. കെ. ബാലനാരായണൻ, ഇ.സി. രാമചന്ദ്രൻ, കെ.കെ. വിനോദൻ, സത്യൻ കടിയങ്ങാട്, കെ.കെ. അശോകൻ, എം. ബാലൻ, എസ്. സുനന്ദ്, വിനോദ് കല്ലൂർ, കെ.വി. രാഘവൻ എന്നിവർ സംസാരിച്ചു. അംഗൻവാടി കെട്ടിടം ഉദ്ഘാടനം പാലേരി: ചങ്ങരോത്ത് നാലാം വാർഡിലെ ഇടിവെട്ടി അംഗൻവാടി കെട്ടിടം പഞ്ചായത്ത് പ്രസിഡൻറ് കെ.കെ. ആയിഷ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ് എൻ.പി. വിജയൻ അധ്യക്ഷത വഹിച്ചു. ഇ.ടി. സരീഷ്, സഫിയ പടിഞ്ഞാറയിൽ, വി.കെ. സുമതി, സൈറാബാനു, പി.പി. നാണു, കെ. ദീപ, മോളി, ഇ.വി. രാമചന്ദ്രൻ, എം. വിശ്വൻ, ഒ.ടി. രാജൻ, പി.എം. ഗോപാലൻ, എം. നളിനി, ഒ.ടി. ബഷീർ, എൻ.കെ. സൂപ്പി, ചന്ദ്രൻ, ശങ്കരൻ നമ്പ്യാർ, മുസ്തഫ എന്നിവർ സംസാരിച്ചു. വാർഡ് അംഗം റീന സ്വാഗതവും ചന്ദ്രിക നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.