പേരാമ്പ്ര: ആവളയിൽ സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിനു മുകളിൽ റിലയൻസിെൻറ ടവർ നിർമാണം നാട്ടുകാർ തടഞ്ഞു. മാസങ്ങൾക്കു മുേമ്പ ഇതുമായുള്ള എല്ലാ നീക്കങ്ങളിലും സമീപവാസികൾ എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. ഇതൊന്നും വകവെക്കാതെ കഴിഞ്ഞ ദിവസം പൊലീസ് സംരക്ഷണത്തോടുകൂടി നിർമാണ പ്രവൃത്തി ആരംഭിക്കുകയായിരുന്നു. സാധാരണ കടമുറിക്കായി നിർമിച്ച കെട്ടിടത്തിെൻറ ഒന്നാംനില സഹകരണ ബാങ്കിന് വേണ്ടി കൊടുത്തിരിക്കുകയായിരുന്നു. അതിെൻറ മുകളിൽനിന്ന് കോണി നിർമിച്ച് അവിടെ ടവർ നിർമിക്കാൻ സൗകര്യം ചെയ്തുകൊടുക്കുകയായിരുന്നു. ഈ ടവർ താങ്ങാനുള്ള ഉറപ്പ് കെട്ടിടത്തിനില്ലെന്നും നാട്ടുകാർ ചൂണ്ടിക്കാണിക്കുന്നു. ടവർ സമീപത്തെ വീടുകൾക്കു പോലും ഭീഷണിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.