കോഴിക്കോട്: വെസ്റ്റ്ഹിൽ ഗവ. എൻജി. കോളജിൽ ഒഴിവുള്ള ബി.ടെക് കോഴ്സുകളിൽ (സിവിൽ-എം.യു-1, കെമിക്കൽ-എസ്.എം-1) സ്പോട്ട് അഡ്മിഷൻ ചൊവ്വാഴ്ച നടക്കും. റാങ്ക്ലിസ്റ്റിൽ ഉൾപ്പെട്ട നേരേത്ത അഡ്മിഷൻ ലഭിച്ച വിദ്യാർഥികൾ സ്ഥാപന മേധാവിയിൽനിന്ന് ലഭിച്ച എൻ.ഒ.സിയും സർട്ടിഫിക്കറ്റിെൻറ അറ്റസ്റ്റ് ചെയ്ത കോപ്പികളും നേരേത്ത അഡ്മിഷൻ ലഭിക്കാത്തവർ എൻട്രൻസ് കമീഷണറുടെ നിർദേശപ്രകാരമുള്ള എല്ലാ ഒറിജിനൽ രേഖകളും അറ്റസ്റ്റ് ചെയ്ത കോപ്പികളും സഹിതം 11 മണിക്കുമുമ്പ് ഒാഫിസിൽ ഹാജരാകണം. വിശദാംശങ്ങൾക്ക്: 0495 2383220. ഡോ. ആർസുവിന് ഗാന്ധി സ്മൃതി പുരസ്കാരം കോഴിക്കോട്: കേന്ദ്ര ഗവ. സാംസ്കാരിക മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന ഗാന്ധിദർശൻ സ്മൃതി സമിതിയുടെ ദേശീയ പുരസ്കാരം ഡയറക്ടർ ദീപാങ്കർ ശ്രീജ്ഞാൻ ഡോ. ആർസുവിന് സമ്മാനിച്ചു. ഹിന്ദി, മലയാളം ഭാഷകളിൽ ഗാന്ധി സാഹിത്യ ശാഖയിൽ മികച്ച കൃതികൾ രചിച്ചതിനാണ് പുരസ്കാരം നൽകിയത്. യൂനിവേഴ്സിറ്റിയില ചമ്പാരൻ സത്യഗ്രഹ ശതാബ്ദി സെമിനാറിലാണ് പുരസ്കാര സമർപ്പണം നടന്നത്. വൈസ് ചാൻസലർ ഡോ. കെ. മുഹമ്മദ് ബഷീർ, ഗാന്ധി സ്മാരക നിധി ചെയർമാൻ ഡോ. എൻ. രാധാകൃഷ്ണൻ, ഡോ. എം.ജി.എസ്. നാരായണൻ, ആർ.എസ്. പണിക്കർ, പി. വാസു എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.