'കോഴിക്കോടൻ കാമ്പസ്' നാളെ മുതൽ കോഴിക്കോട്: വിദ്യാർഥികൾക്ക് വികസന പദ്ധതികളിലും മറ്റും പങ്കാളിത്തം ഉറപ്പു വരുത്തുന്നതിന് ജില്ല ഭരണകൂടം ആവിഷ്കരിച്ച കോഴിക്കോടൻ കാമ്പസ് പദ്ധതി ബുധനാഴ്ച തുടങ്ങും. 1.30ന് ദേവഗിരി കോളജിൽ നടക്കുന്ന ചടങ്ങിൽ മജീഷ്യൻ ഗോപിനാഥ് മുതുകാട് മുഖ്യാതിഥിയാവും. ഭിന്നശേഷിക്കാരായ ആളുകളുടെ അവകാശ സംരക്ഷണം, കിടപ്പിലായ രോഗികൾക്ക് വേണ്ടിയുളള പാലിയേറ്റീവ് പരിചരണം, കുടിവെളളത്തിെൻറ സംഭരണവും പ്രയോഗവും, മാലിന്യ നിർമാർജനം എന്നിങ്ങനെ നാലു പ്രധാന മേഖലകളിലാണ് ഈ അധ്യയനവർഷത്തിൽ വിദ്യാർഥികളുടെ സഹകരണവും പങ്കാളിത്തവും തുടങ്ങുന്നത്. 71 കോളജുകൾ പദ്ധതിയിൽ പങ്കാളികളാവുന്നുണ്ട്. 5000ത്തിലധികം വിദ്യാർഥികൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഓരോ കോളജിലും പദ്ധതി മേൽനോട്ടത്തിെൻറ ഉത്തരവാദിത്തം രണ്ട് അധ്യാപകർ ഏറ്റെടുത്തിട്ടുണ്ട്. നാല് വിദ്യാർഥികൾ അടങ്ങുന്ന 280 കുട്ടികളുടെ ഏകോപന സമിതിക്കാണ് പദ്ധതിയുടെ ജില്ല തലത്തിലുളള മേൽനോട്ട ചുമതല. കോളജുകളിലെ പദ്ധതികൾ ജില്ല ഭരണകൂടവുമായി ബന്ധിപ്പിക്കുന്നതിന് 20 സന്നദ്ധ സേവകരുടെ ഒരു നോഡൽ പേഴ്സൻ ഗ്രൂപ്പും സജ്ജമായിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.