കൊയിലാണ്ടി: പൊതുവിദ്യാലയങ്ങളിലെ ഭൗതിക സാഹചര്യം മെച്ചപ്പെടുത്തുന്നതിെൻറ ഭാഗമായി കോതമംഗലം ഗവ. എൽ.പി സ്‌കൂളില്‍ എസ്.എസ്.എ ഫണ്ട് ഉപയോഗിച്ച് ക്ലാസ് മുറികള്‍ നിർമിച്ചു. കെ. ദാസന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയര്‍മാന്‍ കെ. സത്യന്‍ അധ്യക്ഷത വഹിച്ചു. എസ്.എസ്.എ ജില്ല പ്രോജകട് ഓഫിസര്‍ എം. ജയകൃഷ്ണന്‍, പന്തലായനി ബി.പി.ഒ എം.ജി. ബല്‍രാജ്, എ.കെ. സുരേഷ് ബാബു, വി. സുചീന്ദ്രന്‍, ഗിരിജ, കെ.കെ. നാരായണന്‍, കെ. മായന്‍ എന്നിവര്‍ സംസാരിച്ചു. നഗരസഭ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ. ഷിജു സ്വാഗതവും പ്രധാനാധ്യാപിക ടി.കെ. ഇന്ദിര നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.