ഗീലാനിയുടെ മരുമകനടക്കം നാലുപേർ ജുഡീഷ്യൽ കസ്​റ്റഡിയിൽ

ന്യൂഡൽഹി: തീവ്രവാദപ്രവർത്തനങ്ങൾക്ക് സാമ്പത്തികസഹായം നൽകിയെന്ന കേസിൽ ഹുർറിയത് നേതാവ് സയ്യിദ് അലിഷാ ഗീലാനിയുടെ മരുമകനടക്കം നാലുപേരെ ഡൽഹി കോടതി 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. ഗീലാനിയുടെ മരുമകൻ അൽത്താഫ് അഹ്മദ് ഷാ എന്ന അൽത്താഫ് ഫണ്ടൂഷ്, പീർ സൈഫുല്ല, മെഹ്റജുദ്ദീൻ കൽവാൽ, നഇൗം ഖാൻ എന്നിവരെയാണ് ഡൽഹി കോടതി മജിസ്ട്രേറ്റായ പങ്കജ് ശർമ കൂടുതൽ അന്വേഷണത്തിനായി എൻ.െഎ.എക്ക് വിട്ടുകൊടുത്തത്. കശ്മീർ താഴ്വരയിൽ തീവ്രവാദപ്രവർത്തനങ്ങൾക്ക് സമ്പത്തികസഹായം നൽകുക, അട്ടിമറികൾ സംഘടിപ്പിക്കുക തുടങ്ങിയ കുറ്റങ്ങൾ ചുമത്തി കഴിഞ്ഞ ജൂലൈ 24 നാണ് എൻ.െഎ.എ ഇവർ നാലുപേരടക്കം ഏഴുപേരെ അറസ്റ്റ് ചെയ്തത്. ഇതിൽ ഷാഹിദുൽ ഇസ്ലാം, ഫാറൂഖ് അഹ്മദ് ദർ, മുഹമ്മദ് അക്ബർ ഖാൻെഡ എന്നിവരെ നേരേത്ത ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരുന്നു. രാജ്യദ്രോഹകുറ്റം ചുമത്തിയാണ് അന്വേഷണഏജൻസി ഇവർക്കെതിരെ കേസെടുത്തത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.