തിരുവനന്തപുരം: പ്ലസ് വണ്‍ ട്രാന്‍സ്ഫര്‍ അലോട്ട്‌മെൻറ് ഫലം 16ന് രാവിലെ 10 മുതല്‍ www.hscap.kerala.gov.in ല്‍ ലഭിക്കും. TRANSFER ALLOT RESULTS എന്ന ലിങ്കിലൂടെ ലഭിക്കുന്ന രണ്ടുപേജുള്ള അലോട്ട്‌മെൻറ് സ്ലിപ്പും യോഗ്യത സര്‍ട്ടിഫിക്കറ്റ്, ടി.സി, സ്വാഭാവ സര്‍ട്ടിഫിക്കറ്റ്, മറ്റ് അനുബന്ധ രേഖകള്‍ എന്നിവയുടെ അസ്സലുമായി അലോട്ട്‌മെൻറ് ലഭിച്ച സ്‌കൂള്‍/കോഴ്‌സില്‍ 18ന് വൈകീട്ട് നാല് മണിക്കുള്ളില്‍ പ്രവേശനം നേടണം. ട്രാന്‍സ്ഫറിനു ശേഷമുള്ള ഒഴിവ് മൂന്നാം സപ്ലിമെൻററി അലോട്ട്മെൻറിനായി ആഗസ്റ്റ് 16ന് രാവിലെ 10ന് www.hscap.kerala.gov.in ല്‍ പ്രസിദ്ധീകരിക്കും. അപേക്ഷ നല്‍കിയിട്ടും ഇതുവരെയും അലോട്ട്മൻറുകളില്‍ ഇടം നേടാനാവാത്തവര്‍ സപ്ലിമെൻററി അലോട്ട്മെൻറിലേക്ക് പരിഗണിക്കപ്പെടുന്നതിന് നിലവിലെ അപേക്ഷ പുതുക്കണം. അപേക്ഷ പുതുക്കുന്നതോടൊപ്പം നിലവിലെ ഒഴിവുകളുടെ അടിസ്ഥാനത്തില്‍ ഓപ്ഷനുകളും മാറ്റിനല്‍കാം. സപ്ലിമെൻററി അലോട്ട്മെൻറിനായി പ്രസിദ്ധീകരിക്കുന്ന ഒഴിവുള്ള സ്‌കൂള്‍/കോമ്പിനേഷനുകള്‍ മാത്രമേ ഓപ്ഷനുകളായി െതരഞ്ഞെടുക്കാവൂ. നേരത്തേ അപേക്ഷ നല്‍കാതിരുന്നവര്‍ക്കും സപ്ലിമെൻററി അലോട്ട്മെൻറിനായി അപേക്ഷിക്കാം. സപ്ലിമെൻററി അലോട്ട്മെൻറിനായി ആഗസ്റ്റ് 18ന് വൈകീട്ട് നാലുമണിവരെ പുതുക്കല്‍/പുതിയ അപേക്ഷഫോറം സമര്‍പ്പിക്കാമെന്ന് ഹയര്‍സെക്കൻഡറി ഡയറക്ടര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.