ഗ്രനേഡ്​ ആക്രമണം: നാല്​ സുരക്ഷാജീവനക്കാർക്ക്​ പരിക്ക്​

ശ്രീനഗർ: മധ്യകശ്മീരിലെ ബദ്ഗാം ജില്ലയിൽ ആയുധധാരികൾ നടത്തിയ ഗ്രനേഡ് ആക്രമണത്തിൽ നാല് സുരക്ഷാജീവനക്കാർക്ക് പരിക്കേറ്റു. മഗം ഭാഗത്തെ ബട്പോറയിൽ സി.ആർ.പി.എഫി​െൻറയും പൊലീസി​െൻറയും റോഡ് ഒാപണിങ് പാർട്ടിക്കാർക്കുനേരെയാണ് ഗ്രനേഡ് ആക്രമണമെന്ന് പൊലീസ് അറിയിച്ചു. മൂന്ന് സി.ആർ.പി.എഫ് അംഗങ്ങൾക്കും ഒരു പൊലീസുകാരനുമാണ് പരിക്കേറ്റത്. സ്വാതന്ത്ര്യദിനാഘോഷചടങ്ങുകളുടെ കനത്ത സുരക്ഷക്കിടെയാണ് സംഭവം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.