മുംബൈ: പരസ്പരം പരാജയപ്പെടുത്താൻ ഇന്ത്യയും ചൈനയും മുതിരരുതെന്നും ഇരുവരും നല്ല അയൽക്കാരായി തുടരണമെന്നും തിബത്തൻ ആത്മീയ നേതാവ് ദലൈലാമ. മുന്നോട്ടുള്ള പോക്കിന് 'ഇന്ത്യ-ചൈന ഭായി ഭായി' എന്നതാണ് ഉത്തമമെന്നും അദ്ദേഹം ഉൗന്നിപ്പറഞ്ഞു. ഇരു രാജ്യങ്ങളും സൈനികമായി ശക്തരാണ്. ചില അതിർത്തി തർക്കങ്ങൾ നടക്കുന്നുണ്ട്. അതൊരു വിഷയമാവരുതെന്നും ലാമ കൂട്ടിച്ചേർത്തു. മുംബൈയിൽ ചടങ്ങിനിടെ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.