മുക്കം: റോഡരികിൽ സംസാരിച്ചുനിന്നവർക്ക് നേരെ സദാചാര ഗുണ്ടാ ആക്രമണമെന്ന് പരാതി. പെരിന്തൽമണ്ണ സ്വദേശി മുഹമ്മദിനാണ് മർദനമേറ്റത്. തിങ്കളാഴ്ച വൈകീട്ട് നോർത്ത് കാരശ്ശേരി പെട്രോൾ പമ്പിന് സമീപം ബന്ധുവുമായി സംസാരിച്ചുനിൽക്കുന്ന സമയത്ത് ഒരുസംഘം മർദിക്കുകയായിരുന്നു. കരിപ്പൂരിൽനിന്ന് ബിസിനസ് ആവശ്യാർഥം താമരശ്ശേരിയിലേക്ക് പോവുന്ന സംഘവും ഇവരുടെ ബന്ധുക്കളായ നിലമ്പൂർ സ്വദേശികളും സംസാരിക്കുന്നതിനിടെയാണ് ആക്രമണം അരങ്ങേറിയത്. മർദനത്തിൽ ചെവിക്കും നെഞ്ചിലും ഗുരുതരമായി പരിക്കേറ്റ മുഹമ്മദിനെ മുക്കം സി.എച്ച്.സിയിൽ പ്രവേശിപ്പിച്ചു. ബന്ധുക്കൾ മുക്കം പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. മണാശ്ശേരിയിലെ സ്വകാര്യ മെഡിക്കൽ കോളജിൽ പഠിക്കുന്ന ബന്ധുവുമായി സംസാരിക്കുമ്പോഴാണ് സദാചാര ഗുണ്ടാസംഘത്തിെൻറ മർദനമേറ്റതെന്ന് മുഹമ്മദ് െപാലീസിനോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.