ഓട്ടോ ബൈക്കുമായി കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരന് പരിക്ക് കൊടുവള്ളി: പൂനൂർ ചേപ്പാലയിൽ ഓട്ടോറിക്ഷ ബൈക്കുമായി കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരന് പരിക്കേറ്റു. കത്തറമ്മൽ തുവ്വക്കുന്നുമ്മൽ അബ്ദുല്ലത്തീഫിനാണ് പരിക്കേറ്റത്. തലക്കും കാലിനും പരിക്കുപറ്റിയ ലത്തീഫിനെ കോഴിക്കോട് മെഡിക്കൽ കോളജ് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ച വൈകീട്ട് നാലുമണിക്കാണ് സംഭവം. പ്രതിഷേധ വര സംഗമം കൊടുവള്ളി: സംഘ്പരിവാറിെൻറ ഭ്രാന്തൻ ദേശീയതക്കെതിരെ കൊടുവള്ളിയിൽ കലാകാരന്മാർ ചിത്രം വരച്ച് പ്രതിഷേധിക്കുന്നു. സോളിഡാരിറ്റി യൂത്ത് മൂവ്മെൻറ് സംഘടിപ്പിക്കുന്ന പരിപാടി കാർട്ടൂണിസ്റ്റ് ഗിന്നസ് ദിലീഫ് ഉദ്ഘാടനം ചെയ്യും. ഇതോടനുബന്ധിച്ച് സാംസ്കാരിക സദസ്സ് നടക്കും. രാവിലെ 9.30ന് കൊടുവള്ളി ബസ്സ്റ്റാൻഡ്പരിസരത്താണ് പരിപാടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.