ധനസഹായം വർധിപ്പിക്കണം

കൊടുവള്ളി: അടിവാരം വാഹനാപകടത്തിൽ മരിച്ച കുടുംബത്തിന് സർക്കാർ പ്രഖ്യാപിച്ച ധനസഹായം വർധിപ്പിക്കണമെന്ന് ഡോ. എം.കെ. മുനീർ എം.എൽ.എ ആവശ്യപ്പെട്ടു. കരുവൻപൊയിൽ വടക്കെക്കരയിലെ മരണവീട് സന്ദർശിച്ച ശേഷമാണ് ആവശ്യം ഉന്നയിച്ചത്. സാമൂഹിക സുരക്ഷ ക്ഷേമ പെൻഷൻ വിതരണം കൊടുവള്ളി: കേരള സർക്കാർ അഞ്ചാംഘട്ട സാമൂഹിക സുരക്ഷ ക്ഷേമ പെൻഷൻ വിതരണം കൊടുവള്ളി സർവിസ് സഹകരണ ബേങ്കി​െൻറ ആഭിമുഖ്യത്തിൽ ആരംഭിച്ചു. കൊടുവള്ളി മുനിസിപ്പൽതല ഉദ്ഘാടനം കൊടുവള്ളി സർവിസ് സഹകരണ ബേങ്ക് പ്രസിഡൻറ് ഒ.പി . റഷീദ് കൊടുവള്ളി കിഴക്കേ തവളാംകുഴിയിൽ മുഹമ്മദ് ഫവാസിന് പെൻഷൻ നൽകി നിർവഹിച്ചു. ഡയറക്ടർമാരായ എ.പി. അബ്ദുൽ ഗഫൂർ, പി. പ്രദീപ്, മജീദ്, നോഡൽ ഒഫിസർ കെ.ടി. ഷീന, കെ.കെ. ഇബ്നു, കെ.കെ. ജിൻഷ എന്നിവർ സംബന്ധിച്ചു. hoto Kdy-5 co op bank Koduvally.jpg അഞ്ചാംഘട്ട സാമൂഹിക സുരക്ഷ ക്ഷേമ പെൻഷൻ വിതരണം മുനിസിപ്പൽതല ഉദ്ഘാടനം കൊടുവള്ളി സർവിസ് സഹകരണ ബേങ്ക് പ്രസിഡൻറ് ഒ.പി. റഷീദ് നിർവഹിക്കുന്നു കൊടുവള്ളി: ആവിലോറ സർവിസ് സഹകരണ ബാങ്ക് അഞ്ചാം ഘട്ട പെൻഷൻ വിതരണോദ്ഘാടനം ഡയറക്ടർ കെ. മുഹമ്മദ് നിർവഹിച്ചു. p
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.