'ബാല ഇന്ത്യ' പണിത് എസ്.കെ.എ യു.പി വിദ്യാർഥികൾ കൊടിയത്തൂർ: സ്വതന്ത്രഭാരതത്തിെൻറ 70ാം പിറന്നാളാഘോഷത്തിെൻറ മുന്നോടിയായി 'ബാല ഇന്ത്യ' നിർമിച്ച് എസ്.കെ.എ യു.പി സ്കൂൾ വിദ്യാർഥികൾ ആഘോഷം വേറിട്ടതാക്കി. ചൊവ്വാഴ്ച സ്കൂളിൽ 700ലധികം വിദ്യാർഥികൾ അണിനിരക്കുന്ന വർണാഭമായ മാസ്ഡ്രിൽ അവതരണവും, ദേശഭക്തിഗാനാലാപന മത്സരവും, നേരത്തേ തെരഞ്ഞെടുക്കപ്പെട്ട വിജയികൾ തമ്മിലുള്ള മെഗാ ക്വിസ് മത്സരങ്ങളും നടക്കും. പരിപാടികൾക്ക് പി.സി. മുജീബ് റഹ്മാൻ, കെ.യു. സലോമി, ടി.സി. ഉമ്മർ കോയ, ശാഹുൽ ഹമീദ്, മജീദ്, പൂതൊടി മുഹമ്മദ്, ഫിറോസ് എന്നിവർ നേതൃത്വം നൽകി. ശിൽപശാല സംഘടിപ്പിച്ചു കൊടിയത്തൂർ: പി.ടി.എം ഹയർ സെക്കൻഡറി സ്കൂളിൽ സംഘടിപ്പിച്ച രക്ഷാകർതൃ ശിൽപശാലയുടെ ഉദ്ഘാടനം ജില്ല പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മുക്കം മുഹമ്മദ് നിർവഹിച്ചു. പി.ടി.എ പ്രസിഡൻറ് കെ.പി. അബ്ദുറഹിമാൻ അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ പി.ജെ. കുര്യൻ, സ്റ്റാഫ് സെക്രട്ടറി ജി. സുധീർ, വിജയോത്സവം കൺവീനർ കെ.കെ. നവാസ്, നാസർ കാരങ്ങാടൻ എന്നിവർ സംസാരിച്ചു. ഡോ. സുരേഷ് രക്ഷിതാക്കൾക്ക് ക്ലാസെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.