ജില്ല ജൂഡോ: മുക്കം യങ് ടൈഗേഴ്സ് ജേതാക്കൾ മുക്കം: യങ് ടൈഗേഴ്സ് ജൂഡോ ക്ലബ് ജില്ല ജൂഡോ അസോസിയേഷെൻറ നേതൃത്വത്തിൽ സംഘടിപ്പിച്ച 36ാമത് ജില്ല ജൂഡോ ചാമ്പ്യൻഷിപ് ഇ.എം.എസ് ഓഡിറ്റോറിയത്തിൽ നടന്നു. മുക്കം യങ് ടൈഗേഴ്സ് ജൂഡോ ക്ലബ് ഓവറോൾ ചാമ്പ്യന്മാരായി. ഇംപാക്ട് ജൂഡോ ക്ലബ് പയ്യോളി രണ്ടാം സ്ഥാനവും ഡ്രാഗൺ ക്ലബ് കുറ്റ്യാടി മൂന്നാം സ്ഥാനവും നേടി. മുനിസിപ്പൽ ചെയർമാൻ വി. കുഞ്ഞൻ മാസ്റ്റർ സമ്മാനദാനം നിർവഹിച്ചു. വി. മരക്കാർ മാസ്റ്റർ അധ്യക്ഷത വഹിച്ചു. കേരള ജൂഡോ അസോസിയേഷൻ സെക്രട്ടറി ജോയി വർഗീസ് മുഖ്യാതിഥിയായി. ജില്ല സ്പോർട്സ് കൗൺസിൽ സെക്രട്ടറി പ്രേമൻ തറവട്ടത്ത്, ജില്ല ജൂഡോ അസോസിയേഷൻ സെക്രട്ടറി സി. റഫീഖ്, ജയേഷ് സ്രാമ്പിക്കൽ, കെ.എ. ഫഹദ്, എം.കെ. ചന്ദ്രൻ, സുനിൽകുമാർ, ഇജാസ് അഹമ്മദ് എന്നിവർ സംസാരിച്ചു. നാഷനൽ ജൂഡോ ജേതാവ് ജിതിൻകുമാറിനെയും കോച്ച് ജോയി വർഗീസിനെയും ആദരിച്ചു. ചാമ്പ്യൻഷിപ്പിലെ ബെസ്റ്റ് കോച്ചായി കെ.എ. ഫഹദിനെയും ബെസ്റ്റ് ടീം മാനേജരായി ഇജാസ് അഹമ്മദിനെയും തിരഞ്ഞെടുത്തു. photo Mkm1 ജില്ല ജൂഡോ ചാമ്പ്യൻഷിപ്പിൽ ഓവറോൾ ചാമ്പ്യന്മാരായ മുക്കം യങ് ടൈഗേഴ്സ് ജൂഡോ ക്ലബ് ഓവറോൾ ട്രോഫിയുമായി ഹോംനഴ്സ് പരിശീലനം മുക്കം: സാന്ത്വന പരിചരണരംഗത്ത് പതിറ്റാണ്ട് പിന്നിട്ട ഗ്രെയ്സ് പാലിയേറ്റിവ് കെയർ നേതൃത്വത്തിൽ കിടപ്പു രോഗികളെയും വൃദ്ധരെയും പരിചരിക്കുന്നതിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ ഉൾപ്പെടുത്തി ഹോംനഴ്സ് പരിശീലന പരിപാടിക്ക് തുടക്കമിട്ടു. ഹോം കെയർ, ഫിസിയോ തെറപ്പി, വയോജന മനഃശാസ്ത്രം, അടിസ്ഥാന ഹോംസയൻസ്, പാലിയേറ്റിവ് കെയർ, രോഗീപരിചരണം തുടങ്ങിയവയാണ് പരിശീലന ക്ലാസിൽ നൽകുക. താൽപര്യമുള്ളവർ 0495 2290777 നമ്പറിൽ ഇൗമാസം 30നകം ബന്ധപ്പെടണം. ലൈഫ്മിഷൻ പദ്ധതിയിൽ ക്രമക്കേടെന്ന്; യൂത്ത് കോൺഗ്രസ് പ്രക്ഷോഭത്തിലേക്ക് മുക്കം: കാരശ്ശേരി ഗ്രാമപഞ്ചായത്തിലെ ലൈഫ് മിഷൻ പദ്ധതിയിൽ വൻ ക്രമക്കേട് നടന്നതായി യൂത്ത് കോൺഗ്രസ് ആരോപിച്ചു. പഞ്ചായത്തിലെ പല വാർഡുകളിലും അർഹതപ്പെട്ടവരെ ഒഴിവാക്കിയും രാഷ്ട്രീയതാൽപര്യംവെച്ച് ബോധപൂർവം വേർതിരിവോടെയാണ് ലിസ്റ്റ് പ്രസിദ്ധീകരിച്ചത്. അപേക്ഷ നൽകിയ അർഹതപ്പെട്ടവരെ ഉൾപ്പെടുത്തി പുതിയ ലിസ്റ്റ് പ്രസിദ്ധീകരിച്ചില്ലെങ്കിൽ ശക്തമായ സമര പോരാട്ടങ്ങൾക്ക് നേതൃത്വം കൊടുക്കുമെന്ന് യോഗം മുന്നറിയിപ്പ് നൽകി. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് ജംഷിദ് ഒളകര അധ്യക്ഷത വഹിച്ചു. വി.എൻ. ജംനാസ്, ഫൈസൽ അനയാം കുന്ന്, സുബിൻ കളരിക്കണ്ടി, ഷമീർ കുണ്ടുകുളം, കെ.വി. സിദ്ദീഖ് , ജോബിൻ, എ.പി. ശുക്കൂർ, ബിജു മരഞ്ചാട്ടി, സുരേഷ് മലാംകുന്ന്, സലീം പൊയിലിൽ തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.