താൽക്കാലിക നിയമനം

കോഴിക്കോട്: സർവ ശിക്ഷ അഭിയാൻ (എസ്.എസ്.എ) കോഴിക്കോട് ജില്ല േപ്രാജക്ട് ഓഫിസർ അറിയിച്ച സ്പെഷലിസ്റ്റ് അധ്യാപകരുടെ (കായികം, സംഗീതം, ക്രാഫ്റ്റ്/തുന്നൽ, േഡ്രായിങ്) താൽക്കാലിക ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. -2017 ജനുവരി ഒന്നിന് 50 വയസ്സ് കവിയാത്ത ജില്ലയിലെ എംപ്ലോയ്മ​െൻറ് എക്സ്ചേഞ്ചുകളിൽ രജിസ്േട്രഷൻ നിലവിലുള്ള ഉദ്യോഗാർഥികൾ ഇൗമാസം 17ന് രാവിലെ 10.30ന് രജിസ്േട്രഷൻ കാർഡും എല്ലാ അസ്സൽ സർട്ടിഫിക്കറ്റുകളും സഹിതം രജിസ്േട്രഷൻ നിലവിലുള്ള എംപ്ലോയ്മ​െൻറ് എക്സ്ചേഞ്ചിൽ ഹാജരാകണമെന്ന് ജില്ല എംപ്ലോയ്മ​െൻറ് ഓഫിസർ അറിയിച്ചു. ഓൺലൈൻ സെമിനാർ കോഴിക്കോട്: നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ഹിയറിങ് (നിഷ്) 'ഡൗൺ സിൻേഡ്രാമി​െൻറ ദീർഘകാല പരിചരണം' വിഷയത്തിൽ ഓൺലൈൻ ബോധവത്കരണ സെമിനാർ ഇൗമാസം 19ന് 10.30 മുതൽ ഒരു മണി വരെ കോഴിക്കോട് ജില്ല ചൈൽഡ് െപ്രാട്ടക്ഷൻ ഓഫിസിൽ നടത്തുന്നു. സെമിനാറിൽ പങ്കെടുക്കുന്നവർക്ക് ഓൺലൈനിലൂടെ വിദഗ്ധരുമായി സംശയനിവാരണത്തിനുള്ള അവസരവും ഉണ്ടായിരിക്കും. പങ്കെടുക്കാനാഗ്രഹിക്കുന്നവർ ജില്ല ശിശുസംരക്ഷണ ഓഫിസുമായി ബന്ധപ്പെടണം. ഫോൺ: 04952378920.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.