എടക്കിലോട്- ചാത്തനാറമ്പ് റോഡിലെ കയറ്റം അപകടമേഖല പൈമ്പാലശ്ശേരി റോഡിലേക്ക് ചേരുന്ന ഭാഗമാണ് പ്രധാന അപകടമേഖല നരിക്കുനി: ജില്ല പഞ്ചായത്തിെൻറ കീഴിലുളള എടക്കിലോട്- ചാത്തനാറമ്പ് റോഡിലെ കയറ്റം സ്ഥിരം അപകടമേഖലയാകുന്നു. കഴിഞ്ഞ ദിവസം കയറ്റം കയറുന്നതിനിടെ മരം കയറ്റിവന്ന ഗുഡ്സ് ഓട്ടോ മുൻവശം ഉയർന്ന് അപകടത്തിൽ പെട്ടതാണ് ഒടുവിലത്തേത്. ൈഡ്രവറും മറ്റൊരു തൊഴിലാളിയും വാഹനത്തിലുണ്ടായിരുന്നുവെങ്കിലും ചാടി രക്ഷപ്പെട്ടു. പുല്ലാളൂർ -പൈമ്പാലശേരി റോഡിൽ നിന്നാണ് ഈ റോഡ് തുടങ്ങുന്നത്. ചാത്തനാറമ്പ് റോഡ് പുല്ലാളൂർ-പൈമ്പാലശേരി റോഡിൽ ചേരുന്ന ഭാഗത്ത് ഏറെ ഉയർന്ന് കിടക്കുന്നതിനാൽ ഇവിടെ അപകടങ്ങൾ പതിവാണ്. പലപ്പോഴും ഭാഗ്യംകൊണ്ടാണ് വലിയ അപകടങ്ങളിൽനിന്ന് യാത്രക്കാർ രക്ഷപ്പെടുന്നത്. റോഡ് പണി നടക്കുന്നതിനാൽ മുട്ടാഞ്ചേരി വഴിയുള്ള ഗതാഗതം തടസ്സപ്പെട്ടിരിക്കുന്നതിനാൽ ഇതുവഴി പോകേണ്ട നിരവധി വാഹനങ്ങൾ ചാത്തനാറമ്പ് റോഡ് വഴിയാണ് പോകുന്നത്. എടക്കിലോട് ജങ്ഷനിൽ പൈമ്പാലശേരി റോഡിലുള്ള വളവും യാത്രക്കാർക്ക് പ്രശ്നമാവുകയാണ്. കയറ്റം കയറിവരുന്ന വാഹനങ്ങൾ പെട്ടെന്ന്് ദൃഷ്ടിയിൽ പെടില്ല. അപകടങ്ങൾക്ക് പരിഹാരമുണ്ടാവാൻ എടക്കിലോട്- ചാത്തനാറമ്പ് റോഡ് ഈ ഭാഗത്ത് ഉയർത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം. photo: Apakadathil petta Goods Auto എടക്കിലോട്- ചാത്തനാറമ്പ് റോഡിലെ കയറ്റത്തിൽ അപകടത്തിൽപെട്ട ഗുഡ്സ് ഓട്ടോ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.