സുപ്രീം​േകാടതിവിധി മാനേജ്​മെൻറുകളുമായി സർക്കാർ ഒത്തുകളിച്ചതി​െൻറ ഫലം ^രമേശ്​ ചെന്നിത്തല

സുപ്രീംേകാടതിവിധി മാനേജ്മ​െൻറുകളുമായി സർക്കാർ ഒത്തുകളിച്ചതി​െൻറ ഫലം -രമേശ് ചെന്നിത്തല തിരുവനന്തപുരം: മാനേജ്മ​െൻറുകളുമായി സർക്കാർ ഒത്തുകളിച്ചതിനാലാണ് സ്വാശ്രയ എം.ബി.ബി.എസിന് അതിഭീമമായ ഫീസ് ഇൗടാക്കാൻ അനുവദിച്ചുകൊണ്ട് സുപ്രീംകോടതിയിൽനിന്ന് വിധി വന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. സുപ്രീംകോടതിയിൽ സർക്കാർ തോറ്റുകൊടുക്കുകയാണ് ചെയ്തത്. 11 ലക്ഷം രൂപ ഫീസ് പാവപ്പെട്ടവർക്കോ സാധാരണക്കാർക്കോ താങ്ങാൻ കഴിയുന്നതല്ല. സ്വാശ്രയ മെഡിക്കൽ പഠനരംഗത്തുനിന്ന് അവർ പൂർണമായി പുറത്തായി. വൻ പണച്ചാക്കുകൾക്ക് മാത്രമായി സ്വാശ്രയ പഠനം ചുരുങ്ങി. ഇങ്ങനെ ഒരവസ്ഥ ഉണ്ടാക്കി വെച്ചതിന് കേരളത്തിലെ ജനങ്ങൾ സർക്കാറിന് മാപ്പ് നൽകില്ല. കേരളത്തി​െൻറ തൊട്ടടുത്ത സംസ്ഥാനമായ കർണാടകത്തിൽ ആറേകാൽ ലക്ഷമാണ് സ്വാശ്രയ മെഡിക്കൽ ഫീസ്. അപ്പോഴാണ് ഇവിടെ വൻ കൊള്ളക്ക് സർക്കാർ വഴി വെച്ചുകൊടുത്തത്. തുടക്കം മുതൽ സ്വാശ്രയ പ്രവേശനരംഗത്ത് കൂട്ടക്കുഴപ്പമുണ്ടാക്കാനായിരുന്നു ശ്രമിച്ചത്. കൃത്യസമയത്ത് തീരുമാനമെടുക്കാതെ എല്ലാം നീട്ടിക്കൊണ്ടുപോയി വഷളാക്കി. ഹൈകോടതിയിലും സുപ്രീംകോടതിയിലും കേസ് േവണ്ടവിധം നടത്താൻ സർക്കാർ ശ്രദ്ധിച്ചില്ല. ഇനിയെങ്കിലും സർക്കാർ കള്ളക്കളി അവസാനിപ്പിക്കണം. സുപ്രീംകോടതി വിധി മറികടക്കാൻ നിയമ നിർമാണം സാധ്യമാവുകയാണെങ്കിൽ അതുൾപ്പെടെ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.