ഹാൻടെക്​സ്​: ​ൈ​ട്രബ്യൂണൽ നിശ്ചയിച്ച ശമ്പള സ്കെയിൽ ഹൈകോടതി ശരിവെച്ചു

കൊച്ചി: ഹാൻടെക്‌സിലെ തയ്യൽ തൊഴിലാളി, ഹെൽപർ തസ്തികകളിൽ ശമ്പള സ്കെയിൽ നിശ്ചയിച്ച കൊല്ലം വ്യവസായ ൈട്രബ്യൂണൽ നടപടി ഹൈകോടതി ശരിവെച്ചു. കമ്പനിയുടെ സാമ്പത്തികസ്ഥിതി വിലയിരുത്തിയാണ് ൈട്രബ്യൂണൽ ശമ്പള സ്കെയിൽ നിശ്ചയിച്ചതെന്ന് വിലയിരുത്തിയ സിംഗിൾ ബെഞ്ച്, കേരള സ്റ്റേറ്റ് ഹാൻഡ്ലൂം വീവേഴ്സ് കോ ഒാപറേറ്റിവ് സൊസൈറ്റി (ഹാൻടെക്സ്) നൽകിയ ഹരജി തള്ളി. ഹൈകോടതി നിർദേശാനുസരണമാണ് ൈട്രബ്യൂണൽ 2004 ജൂൺ നാലു മുതലുള്ള മുൻകാല പ്രാബല്യത്തോടെ ശമ്പള സ്കെയിൽ നിശ്ചയിച്ചത്. അഞ്ചു വർഷത്തിൽ താഴെ സർവിസുള്ള തയ്യൽക്കാർക്ക് 3350 - 5275 എന്ന സ്കെയിലും അഞ്ചുവർഷത്തിലേറെ സർവിസുള്ളവരെ സെമി സ്‌കിൽഡ് എന്ന വിഭാഗത്തിൽ ഉൾപ്പെടുത്തി 4000--6090 എന്ന സ്കെയിലും നിശ്ചയിച്ചു. അഞ്ചുവർഷത്തിൽ താഴെ സർവിസുള്ള ഹെൽപർമാർക്ക് 3050-- 5230 എന്ന സ്കെയിലും ഇതിൽ കൂടുതൽ സർവിസുള്ളവർക്ക് 3350 -- 5275 സ്കെയിലുമാണ് ൈട്രബ്യൂണൽ നിശ്ചയിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.