കക്കോടി: പഞ്ചായത്ത് ഓഫിസിന് പിറകുവശത്തായുള്ള റോട്ടറി പാർക്ക് സംരക്ഷിക്കണമെന്ന ആവശ്യം ശക്തം. വർഷങ്ങൾക്കുമുമ്പ് നിർമിച്ച പാർക്ക് ഉദ്ഘാടനം കഴിഞ്ഞതുമുതൽ ഉപയോഗശൂന്യമാണ്. കാടുപിടിച്ച പാർക്ക് പ്രയോജനമില്ലാതെ മാലിന്യംതള്ളുന്ന കേന്ദ്രം മാത്രമായി. പൂനൂർ പുഴക്കരയോടുചേർന്ന് നിർമിച്ച പാർക്കിലെ ഇരിപ്പിടങ്ങളും സൗന്ദര്യവത്കരണത്തിെൻറ ഭാഗമായി നടത്തിയ മറ്റ് നിർമാണപ്രവർത്തനങ്ങളും നിറംമങ്ങി കിടക്കുകയാണ്. പുഴക്കരയോട് ചേർന്ന് പുഴയിലേക്ക് ഇറങ്ങാൻ സൗകര്യപ്രദമായ രീതിയിൽ നിർമിച്ച ചവിട്ടുപടികളിൽ മദ്യക്കുപ്പികളും മറ്റുമാലിന്യവും തള്ളിയ നിലയിലാണ്. പല ഭാഗങ്ങളിലും പുല്ല് നിറഞ്ഞു. വൈകുന്നേരങ്ങളിലും ഒഴിവുസമയങ്ങളിലും ആളുകൾക്ക് വിശ്രമിക്കാനുതകുന്ന തരത്തിൽ റോട്ടറിയുടെ സഹായത്തോടെ പണി പൂർത്തീകരിച്ച പാർക്ക് അധികൃതരുടെ അവഗണനയിലാണ്. പഞ്ചായത്ത് അേഗ്രാസർവിസ് സെൻററിെൻറ ട്രാക്ടർ ഇവിടെക്കിടന്ന് തുരുമ്പെടുത്ത് നശിക്കാൻ തുടങ്ങിയിട്ട് കാലങ്ങളായി. പലഭാഗത്തും മാലിന്യംതള്ളുന്ന സാഹചര്യമുള്ളതിനാൽ പാർക്ക് കൊതുകുവളർത്തൽ കേന്ദ്രമായി. പാർക്കിലെ സ്റ്റേജിൽ വല്ലപ്പോഴും പൊതുപരിപാടികൾ നടത്തുമ്പോൾമാത്രം ഇവിടെ വൃത്തിയാക്കൽ നടത്തും. പരിപാടികൾ കഴിഞ്ഞാൽ പിന്നെ അടുത്ത എന്തെങ്കിലും ചടങ്ങുകൾ നടക്കുമ്പോൾ മാത്രം പുല്ല് ചെത്തി വൃത്തിയാക്കും. വളരെ മനോഹരമായ രീതിയിൽ പരിപാലിച്ചുപോരാൻ സാധിക്കുന്ന ഈ പാർക്ക് നോക്കുകുത്തിയായി കിടക്കുന്നതിൽ വ്യാപകമായ പരാതിയുയർന്നിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.