ജനാധിപത്യ വ്യവസ്​ഥയെ തകിടംമറിച്ച്​ ഫാഷിസം അരങ്ങുതകർക്കുന്നു ^അപരാജിത രാജ

ജനാധിപത്യ വ്യവസ്ഥയെ തകിടംമറിച്ച് ഫാഷിസം അരങ്ങുതകർക്കുന്നു -അപരാജിത രാജ കോഴിക്കോട്: രാജ്യത്തെ യൂനിവേഴ്സിറ്റികളിൽപോലും ജനാധിപത്യ വ്യവസ്ഥയെ തകിടംമറിച്ചുകൊണ്ട് ഫാഷിസം അരങ്ങുതകർക്കുകയാണെന്ന് എ.ഐ.എസ്.എഫ് ദേശീയ എക്സിക്യൂട്ടിവ് അംഗം അപരാജിത രാജ. യൂനിവേഴ്സിറ്റികളിൽ പഠിക്കുന്ന പെൺകുട്ടികൾക്ക് രാത്രികാലങ്ങളിൽ ലൈബ്രറിയിലിരുന്ന് പഠിക്കാനോ ഇഷ്ടഭക്ഷണം കഴിക്കാനോ ഉള്ള അവകാശംപോലും നിഷേധിക്കപ്പെടുന്ന സ്ഥിതിയാണുള്ളതെന്നും അവർ പറഞ്ഞു. ടൗൺഹാളിൽ നടന്ന ഫെസ്റ്റിവൽ ഓഫ് ഡെമോക്രസി പരിപാടിയിൽ സംസാരിക്കുകയായിരുന്നു അവർ. ഭാരതത്തെ മൊത്തമായി ഒരു ബ്രാഹ്മണിക്കൽ സൊസൈറ്റി ആക്കിമാറ്റാനുള്ള ശ്രമമാണ് നടക്കുന്നത്. ഉയർന്ന ജാതിക്കാർക്കും ആൺവർഗത്തിനും പണക്കാർക്കും മാത്രം സ്വാതന്ത്ര്യത്തോടെ താമസിക്കാൻ കഴിയുന്ന ഒരു അഗ്രഹാരമാക്കി മാറ്റാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. ഇതിനായി ഇന്ത്യയുടെ ഔദ്യോഗിക ചിഹ്നങ്ങളെ ഹിന്ദുത്വരാഷ്ട്രത്തിന് യോജിച്ചരീതിയിൽ പുനർ നിർമിക്കാനുള്ള നീക്കങ്ങൾ നടക്കുകയാണ്. സംഘ്പരിവാറി​െൻറ ഹിന്ദു രാഷ്ട്ര സങ്കൽപത്തിൽ ദലിതുകൾക്കും സ്ത്രീകൾക്കും മുസ്ലിംകൾക്കുമൊന്നും സ്ഥാനമുണ്ടാവില്ലെന്നും അവർ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.