ബാങ്ക് മാളിൽ സഹകരണ സ്ഥാപനങ്ങളുടെ ഒന്നിച്ചുള്ള വിൽപന കേന്ദ്രങ്ങൾ

ഫറോക്ക്: കരുവൻ തിരുത്തി സർവിസ് സഹകരണ ബാങ്കിനു കീഴിൽ പ്രവർത്തിച്ചുവരുന്ന ബാങ്ക് മാൾ നീതി ഹൈപർ മാർക്കറ്റിനോടനുബന്ധിച്ച കോ-ഓപറേറ്റീവ് അവന്യൂവിൽ പ്രമുഖ സഹകരണ സംഘങ്ങളുടെ എസ്ക്ലൂസീവ് ഷോറൂമുകൾ ആരംഭിച്ചു. കൺസ്യൂമർ ഫെഡ് ചെയർമാൻ എം. മെഹബൂബ് ഉദ്ഘാടനം ചെയ്തു. കരുവൻ തിരുത്തി സഹകരണ ബാങ്ക് പ്രസിഡൻറ് കെ.എം. ബഷീർ അധ്യക്ഷത വഹിച്ചു. നടൻ മാമുക്കോയ, കാരശ്ശേരി സഹകരണ ബാങ്ക് പ്രസിഡൻറ് എൻ.കെ. അബ്ദുറഹിമാൻ, സഹകരണ ജോ. രജിസ്ട്രാർ പുരുഷോത്തമൻ, ഫറോക്ക് നഗരസഭാധ്യക്ഷ ടി. സുഹറാബി, വി. മുഹമ്മദ് ഹസൻ, സി.ജി. പ്രശാന്ത്, യു. പോക്കർ, കെ. ഹരിഹരൻ, പി.എ. വാരിദ്, കെ. പ്രഭാകരൻ, ടി. ഹരിദാസ്, എ. ബാലകൃഷ്ണൻ, രാജീവ് പെരുമന, കെ.എം. പ്രഭാകരൻ, പി.ആർ. മധുസൂദനൻ, ബി.ആർ. നിഷ, ടി.പി. സലീം, ഷംസുദ്ദീൻ പുറ്റേക്കാട്ട്, അസീസ് കൊളക്കാടൻ, ഇ.കെ. ഷമീർ, എൻ.കെ. നബീസ, ടി. ബിന്ദു, സി.പി. ആസ്യ, ടി. സുലൈഖ, പി.വി. സക്കരിയ എന്നിവർ സംസാരിച്ചു. ബാങ്ക് വൈസ് പ്രസിഡൻറ് കെ. അൻവറലി സ്വാഗതവും സി.ഇ.ഒ കെ. ഖാലിദ് ഷെമീം നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.