സംസ്ഥാനത്തി​െൻറ വളർച്ചക്ക് കേരള ബാങ്ക് അനിവാര്യം- ^മന്ത്രി

സംസ്ഥാനത്തി​െൻറ വളർച്ചക്ക് കേരള ബാങ്ക് അനിവാര്യം- -മന്ത്രി കാരാട്: സംസ്ഥാനത്തി​െൻറ വളർച്ചക്ക് ആക്കംകൂട്ടാൻ കേരള ബാങ്ക് അനിവാര്യമാണെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. കാരാടിൽ വാഴയൂർ സർവിസ് സഹകരണബാങ്കി​െൻറ നേതൃത്വത്തിൽ നീതി മെഡിക്കൽ സ്റ്റോർ ആൻഡ് ക്ലിനിക്ക് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ടി.വി. ഇബ്രാഹിം എം.എൽ.എ അധ്യക്ഷത വഹിച്ചു. ആദ്യ വിൽപന ബാങ്ക് പ്രസിഡൻറ് പി. ആലിക്കോയക്ക് നൽകി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വിമല പാറക്കണ്ടത്തിൽ നിർവഹിച്ചു. സഹകരണ ജോയൻറ് രജിസ്ട്രാർ ഡി. ദേവസ്യ, അസി. രജിസ്ട്രാർ എ. ചന്ദ്രശേഖരൻ, പി. ചന്ദ്രദാസൻ, പി. അപ്പുട്ടി, ശേഖരൻ പുല്ലാലയിൽ, ഡി.സി. നിഖില, എൻ. പ്രമോദ് ദാസ്, സി. അബ്ദുൾ അസീസ്, ഇ.കെ. ഫാറൂഖ്, ടി.പി. വാസു വൈദ്യർ, ഇ. ഗോപിനാഥ്, ടി.ടി. പൃഥ്വിരാജ്, സമദ് മുറാദ്, കെ. സരസ്വതി, വി.എസ്. ജയചന്ദ്രൻ, എൻ. ഭാഗ്യനാഥ്, പ്രഫ. കോയട്ടി, പി. കുട്ടായി എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.