റേഷൻ കാർഡിലെ അക്ഷരപ്പിശക്​: ഏഞ്ചുവടി അയച്ചുകൊടുത്ത്​ പ്രതിഷേധം

കോഴിക്കോട്: റേഷൻ കാർഡിലെ അക്ഷരപ്പിശകും ക്രമക്കേടും പരിഹരിക്കാൻ ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് ഒരു നടപടിയും സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ച് ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രിക്കും സിവിൽ സപ്ലൈസ് സെക്രട്ടറിക്കും യൂത്ത് ഫ്രണ്ട് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ ഏഞ്ചുവടി അയച്ചുകൊടുത്ത് പ്രതിഷേധിച്ചു. പ്രതിഷേധ പരിപാടി സംസ്ഥാന പ്രസിഡൻറ് പ്രോംസൺ മാഞ്ഞമറ്റം ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് എൻ. സിഗിൽ ലാൽ അധ്യക്ഷത വഹിച്ചു. നവീൻ വെട്ടുകല്ല്, മൻസൂർ പാലയം, ബിനോയ് പാട്ടത്തിൽ, സെമീർ പുളിക്കൽ, സാജൻ ജോസഫ്, പി.പി. ഫിറോസ്, മനോജ് പാളയം, പി. വിധുലാൽ, പി. ഷിംജു എന്നിവർ സംസാരിച്ചു. ഗോരഖ്പുർ ദുരന്തം: സി.ബി.െഎ അന്വേഷിക്കണം -പന്തളം സുധാകരൻ കോഴിക്കോട്: ഗോരഖ്പുർ ആശുപത്രിയിൽ കുട്ടികൾ ഒാക്സിജൻ ലഭിക്കാതെ മരിച്ച സംഭവം സി.ബി.െഎ അന്വേഷിക്കണമെന്ന് കെ.പി.സി.സി വക്താവ് പന്തളം സുധാകരൻ ആവശ്യപ്പെട്ടു. കാളൂർ റോഡിൽ സംഘടിപ്പിച്ച ഇന്ദിര ഗാന്ധി ജന്മശതാബ്ദി കുടുംബസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ശവപ്പെട്ടികൾവരെ മറിച്ചുവിറ്റവർ ഒാക്സിജൻ സിലിണ്ടറുകൾ മറിച്ചുവിറ്റുവോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. കെ.പി.സി.സി ജനറൽ സെക്രട്ടറി കെ.പി. കുഞ്ഞിക്കണ്ണൻ മുഖ്യപ്രഭാഷണം നടത്തി. എ.െഎ.സി.സി അംഗം പി.വി. ഗംഗാധരനെ പൊന്നാട അണിയിച്ചു. മുതിർന്ന കോൺഗ്രസ് പ്രവർത്തകരേയും പുരസ്കാര ജേതാക്കളെയും പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർഥികളെയും ആദരിച്ചു. കെ.എം. ഇനായത്ത് അധ്യക്ഷത വഹിച്ചു. ഡി.സി.സി വൈസ് പ്രസിഡൻറ് പാലക്കണ്ടി മൊയ്തീൻ അഹമ്മദ്, മനക്കൽ ശശി, മുല്ലശ്ശേരി ഗംഗാധരൻ, കെ. സന്തോഷ് മെൻ, ഗോപി കാട്ടുശ്ശേരി, ടി. വസന്തകുമാർ, സി.രഞ്ജിത് കുമാർ, ടി.പി. മുരളീധരൻ, പി.എം. കോയ, എം.സി. ബൈജു, സി. ലളിത, കെ. സന്തോഷ് ബാബു, ടി.പി. ഷാജി തുടങ്ങിയവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.