ആളില്ലാത്ത വീട്ടിൽനിന്ന്​ സ്വർണവും പണവും കവർന്ന കേസ് അന്വേഷണം ഊർജിതം

അത്തോളി: എടക്കര പൂക്കോട്ടുമല റോഡിലെ വീട്ടിൽ പൂട്ട് തകർത്ത് അകത്തുകയറിയ മോഷ്ടാക്കൾ അലമാരയിൽനിന്ന് 30 പവൻ സ്വർണാഭരണവും മുക്കാൽ ലക്ഷം രൂപയും കവർന്ന കേസിൽ അന്വേഷണം ഊർജിതം. റിട്ട. വില്ലേജ് ഓഫിസർ പടിഞ്ഞാറെകര കുട്ടിനാരായണൻ നായരുടെ വീട്ടിലാണ് കഴിഞ്ഞ ദിവസം മോഷണം നടന്നത്. ഗുരുവായൂർ ക്ഷേത്രദർശനത്തിന് പോയ വീട്ടുകാർ വീട്ടിൽ തിരിച്ചെത്തിയപ്പോൾ അടുക്കള വാതിൽ തുറന്നും മുന്നിലെ വാതിൽ അകത്തുനിന്ന് കുറ്റിയിട്ട നിലയിലുമായിരുന്നു. മുൻവാതിലി​െൻറ പൂട്ട് തകർത്തിരുന്നു. പണവും ആഭരണവും സൂക്ഷിക്കുന്ന അലമാരയുടെ പൂട്ടും തകർത്ത നിലയിലായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം ഊർജിതമായി തുടരുമെന്ന് അത്തോളി എസ്.ഐ രവീന്ദ്രൻ കൊമ്പിലാട് അറിയിച്ചു. കഴിഞ്ഞ ദിവസം ഡോഗ് സ്ക്വാഡും കെ. രഞ്ജിത്തി​െൻറ നേതൃത്വത്തിൽ വടകരയിൽനിന്നെത്തിയ ഫോറൻസിക് വിദഗ്ധരും സംഭവസ്ഥലം സന്ദർശിച്ച് തെളിവെടുപ്പ് നടത്തി. ആളില്ലാത്ത വീട്ടിൽ കയറിയുള്ള മോഷണം എടക്കര പ്രദേശത്ത് പതിവാണെന്നും കഴിഞ്ഞയാഴ്ച ഇവിടെ മറ്റൊരു വീട്ടിൽ സമാനമായ സംഭവമുണ്ടായിട്ടുണ്ടെന്നും നാട്ടുകാർ പറയുന്നു. ഉത്തർപ്രദേശിലെ ശിശുമരണം രാജ്യത്തിന് അപമാനം -ഷാനിമോൾ ഉസ്മാൻ അത്തോളി: ഉത്തർപ്രദേശിലെ ശിശുമരണം രാജ്യത്തിന് അപമാനകരമാണെന്ന് എ.ഐ.സി.സി അംഗം ഷാനിമോൾ ഉസ്മാൻ. അത്തോളി കണ്ണിപ്പൊയിൽ കൊളക്കാട് കോൺഗ്രസ് കുടുംബസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. മൃഗങ്ങളോട് കാണിക്കുന്ന ദയപോലും ബി.ജെ.പി മനുഷ്യക്കുഞ്ഞുങ്ങളോട് കാണിക്കുന്നില്ലെന്നും അവർ പറഞ്ഞു. ചെയർമാൻ സി.കെ. റിജേഷ് അധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് കോഴിക്കോട് പാർലമ​െൻറ് കമ്മിറ്റി പ്രസിഡൻറ് ജയ്സൽ കമ്മോട്ടിൽ, അത്താളി മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡൻറ് ഗിരീഷ് മൊടക്കല്ലൂർ, രാജേഷ് കൂട്ടാക്കിൽ, ബിജു കാവിൽ, സി.വി. ഭാസ്കരൻ, ബിന്ദു രാജൻ, ഷീബ രാമചന്ദ്രൻ, എ. കൃഷ്ണൻ, ലിനീഷ്, വിഷ്ണു, സൗമിനി, ഉഷ ഗോപാലം, പി.എം. രമ എന്നിവർ സംസാരിച്ചു. അജിത്കുമാർ സ്വാഗതവും സുനീഷ് നടുവിലയിൽ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.