കെ.എം.സി.സി സ്നേഹസുരക്ഷ പദ്ധതി- ഫണ്ട്‌ കൈമാറി

------------------------- നാദാപുരം: ഖത്തർ കെ.എം.സി.സി നടപ്പാക്കുന്ന സ്നേഹസുരക്ഷ പദ്ധതിയുടെ ഭാഗമായി നാദാപുരം മണ്ഡലം ഖത്തർ കെ.എം.സി.സി മരിച്ച പ്രവാസിയുടെ കുടുംബത്തിനു ആറു ലക്ഷം രൂപയും പ്രവാസജീവിതം അവസാനിപ്പിക്കേണ്ടിവന്ന ആളുടെ കുടുംബത്തിന് രണ്ടു ലക്ഷം രൂപയും നൽകി. ഫണ്ട് കൈമാറൽ ചടങ്ങ്‌ മണ്ഡലം കെ.എം.സി.സി പ്രസിഡൻറ് പി.എ. തലായി മണ്ഡലം ലീഗ്‌ പ്രസിഡൻറ് സൂപ്പി നരിക്കാട്ടേരിക്ക്‌ നൽകി നിർവഹിച്ചു. അഹ്മദ്‌ പുന്നക്കൽ, എൻ.കെ. മൂസ, മണ്ടോടി ബഷീർ, കെ.പി.സി തങ്ങൾ, കെ.എം. സമീർ, സി.കെ. നാസർ, ഹാരിസ്‌ കൊത്തിക്കുടി, സി.വി. മൊയ്തീൻ ഹാജി, പൊയിക്കര അഷ്റഫ്‌, ഇ.എ. റഹ്മാൻ, കെ.എം.സി.സി ഭാരവാഹികളായ ശംസുദ്ദീൻ വാണിമേൽ, അസീസ്‌ കല്ലറക്കൽ, പി.കെ. അബ്ദുല്ല, അമ്മാങ്കണ്ടി അഷ്റഫ്, ഹമീദ്‌ ഇരിങ്ങണ്ണൂർ എന്നിവർ സംസാരിച്ചു. തദ്ദേശമിത്രം കലാജാഥക്ക്‌ നാദാപുരത്ത്‌ സ്വീകരണം -നാദാപുരം: ഗ്രാമസഭകളിലെ പൊതുജന പങ്കാളിത്തം വർധിപ്പിക്കുന്നതിനും ജനകീയാസൂത്രണ പ്രക്രിയയിൽ പൊതുജനങ്ങളിൽ അവബോധം സൃഷ്ടിക്കുന്നതിനും വേണ്ടി തദ്ദേശ സ്വയംഭരണ വകുപ്പി​െൻറ കീഴിൽ പ്രവർത്തിക്കുന്ന തദ്ദേശമിത്രം കേരള ജനമൈത്രി പൊലീസുമായി സഹകരിച്ച്‌ സംസ്ഥാനത്തൊട്ടാകെ നടത്തുന്ന കലാജാഥക്ക്‌ നാദാപുരം ബസ് സ്റ്റാൻഡിൽ സ്വീകരണം നൽകി. പ്രസിഡൻറ് എം.കെ. സഫീറ ഉദ്ഘാടനം ചെയ്തു. വൈസ്‌ പ്രസിഡൻറ് സി.വി. കുഞ്ഞികൃഷ്ണൻ അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി ചെയർപേഴ്സന്മാരായ മുഹമ്മദ്‌ ബംഗ്ലത്ത്‌, ബീന അണിയാരീമ്മൽ, ബ്ലോക്ക്‌ മെംബർ മണ്ടോടി ബഷീർ, പഞ്ചായത്ത്‌ മെംബർമാരായ സി.കെ. നാസർ, നിഷ മനോജ്‌, സുഹറ പുതിയാറക്കൽ, കെ.എം. ചന്ദ്രി, മോളി പറമ്പത്ത്‌ എന്നിവർ സംസാരിച്ചു. കലാജാഥ കോഒാഡിനേറ്റർ ഫക്രുന്നിസ സ്വാഗതം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.