അപകടം വരുത്തിയ സ്വകാര്യ ബസ് ഗതാഗതം സ്തംഭിപ്പിച്ചു

ഫറോക്ക്: രാമനാട്ടുകര ദേശീയപാതയിൽ അമിത വേഗതയിലെത്തിയ സ്വകാര്യ ബസ് വിവാഹ സംഘം സഞ്ചരിച്ച കാർ ഇടിച്ചു തകർത്തു. രാമനാട്ടുകര നിസരി ജങ്ഷനിൽ ഞായറാഴ്ച വൈകീട്ട് നാലു മണിയോടെയായിരുന്നു അപകടം . വിവിധ റോഡുകളിലേക്ക് തിരിയാനായി കാത്തിരുന്ന കാറുകളുടെ ഇടയിലേക്ക് ഇടതു വശത്തുകൂടി വന്ന സ്വകാര്യ മിനി ബസ് കാറിൽ ഇടിക്കുകയായിരുന്നു. തിരക്കുള്ള നിസരി ബൈപ്പാസ് ജങ്ഷനിൽ അപകടത്തെ തുടർന്ന് ഏറെ നേരം ഗതാഗതം സ്തംഭിച്ചു. അപകടത്തിൽ വൈദ്യരങ്ങാടി സ്വദേശി സുകുമാര​െൻറ മാരുതി എർട്ടിഗ കാർ ഭാഗികമായി തകർന്നു. അപകടത്തിന് ശേഷം കാറിലുണ്ടായിരുന്ന വിവാഹസംഘ യാത്രക്കാരോട് ബസ് തൊഴിലാളികൾ മോശമായി പെരുമാറിയതായും പരാതിയുണ്ട്. ഇടത് വശത്തിലൂടെ അതിവേഗതയിൽ എത്തി അപകടം വരുത്തിയ ബസിനെതിരെ കാർ ഉടമ സിറ്റി ട്രാഫിക് പൊലീസിൽ പരാതി നൽകി. പാതയോരത്തെ വൻ മരം മുറിച്ചു മാറ്റുന്നത് തടഞ്ഞു ഫറോക്ക്: പാതയോരത്തെ വൻ ആൽമരം മുറിക്കുന്നത് നാട്ടുകാർ തടഞ്ഞു. ദേശീയപാത ചെറുവണ്ണൂർ ജങ്ഷനിൽ ഫെഡറൽ ബാങ്കിന് സമീപം പാതയോരത്തെ പടുകൂറ്റൻ ആൽമരമാണ് മുറിക്കുന്നത് തടഞ്ഞത്. ഞായറാഴ്ച രാവിലെ തൊഴിലാളികളെത്തി മരത്തി​െൻറ ശിഖിരങ്ങൾ വെട്ടിമാറ്റുന്നതിനിടയിലാണ് നാട്ടുകാരെത്തി ജോലി തടഞ്ഞത്. ഈ മരത്തിന് മുകളിൽ കൂടുകളിൽ നൂറുകണക്കിന് പക്ഷികളും കുഞ്ഞുങ്ങളും വസിക്കുന്നുണ്ട്. അരയാൽ, കൊക്ക്, പരുന്ത്, കാക്ക തുടങ്ങിയവ ഇത്തരത്തിൽ കൂടു കൂട്ടിയതിൽ പെടും. ഇക്കാരണത്താലാണ് പ്രകൃതി സ്നേഹികളെത്തി തടഞ്ഞത്. നാട്ടുകാർ വിവരമറിച്ചതിനെ തുടർന്ന് ഫോറസ്റ്റ് ഫ്ലയിങ് സ്ക്വാഡിലെ ബീറ്റ് ഫോറസ്റ്റ് ഓഫിസർ റെജിമോൻ, ആസിഫ് എന്നിവർ സ്ഥലത്തെത്തി പരിശോധന നടത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.