ഇൻകൾകേറ്റ്​ സ്കോളർഷിപ്​: റിസൽട്ടിൽ മേമുണ്ട എച്ച്​.എസ്​.എസിന്​ മികച്ച വിജയം

വില്യാപ്പള്ളി: സംസ്ഥാന ശാസ്ത്ര സാങ്കേതിക വകുപ്പും കേന്ദ്ര മാനവ വിഭവശേഷി വകുപ്പും സംയുക്തമായി കേരളത്തിലെ എട്ടാം ക്ലാസ് വിദ്യാർഥികൾക്കിടയിൽ നടത്തിയ ഇൻകൾകേറ്റ് സ്കോളർഷിപ് പരീക്ഷയിൽ മേമുണ്ട എച്ച്.എസ്.എസിന് മികച്ച വിജയം. ആറ് വിദ്യാർഥികൾ ഇൻകൾകേറ്റ് സ്കോളർഷിപ്പിന് അർഹരായി. സംസ്ഥാനത്ത് ആകെ 44 വിദ്യാർഥികൾക്കാണ് ഈ സ്കോളർഷിപ് ലഭിച്ചത്. എൻ. ആവണി, ഭരത് ശ്രീജിത്ത്, നിവേദ് ആർ. സുരേഷ്, ഡി. ആദിത്യൻ, കെ.പി. നിപുൺ, ആമിൽ അബ്ദുൽ ഷുക്കൂർ എന്നിവർക്കാണ് മേമുണ്ട എച്ച്.എസ്.എസിൽ സ്കോളർഷിപ് ലഭിച്ചത്. രണ്ട് ഘട്ടമായാണ് പരീക്ഷ നടക്കുന്നത്. ആദ്യഘട്ടത്തിൽ എഴുത്തുപരീക്ഷയും ഇതിൽ തിരഞ്ഞെടുക്കുന്നവരെ അടുത്തഘട്ടത്തിൽ കേരളത്തിലെ വിവിധ യൂനിവേഴ്സിറ്റികളിൽവെച്ച് മൂന്നു ദിവസത്തെ ക്യാമ്പും നടത്തുന്നു. ഈ രണ്ട് ഘട്ടങ്ങളിലും മികവു പുലർത്തുന്ന വിദ്യാർഥികൾക്കാണ് സ്കോളർഷിപ് ലഭിക്കുക. ഡിഗ്രി കാലയളവുവരെ മാസംതോറും 1500 രൂപയാണ് സ്കോളർഷിപ് തുക. വിവിധ സ്കോളർഷിപ്പുകൾക്കായി എട്ട്, ഒമ്പത് ക്ലാസുകളിലെ വിദ്യാർഥികൾക്കായി നടത്തിയ പരിശീലന പദ്ധതിയുടെ ഭാഗമായാണ് മേമുണ്ട എച്ച്.എസ്.എസിന് ഈ മികച്ചനേട്ടം കൈവരിക്കാനായത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.