കൊയിലാണ്ടി: ലഹരിക്കെതിരെ മാന്ത്രികവിദ്യകളുമായുള്ള യാത്ര തുടങ്ങി. പുതിയ തലമുറയെ ലഹരിയിൽപെടാതെ സംരക്ഷിക്കുക ലക്ഷ്യമിട്ടാണ് യാത്ര. ജില്ല ലീഗൽ സർവിസസ് അതോറിറ്റി, കൊയിലാണ്ടി മാജിക് അക്കാദമി, സഹകരണ അർബൻ സൊസൈറ്റി എന്നിവർ സംയുക്തമായാണ് പരിപാടി നടത്തുന്നത്. താലൂക്കിലെ വിവിധ സ്കൂളുകളിൽ മന്ത്രജാലത്തിലൂടെ ലഹരിക്കെതിരെ ബോധവത്കരണം നടത്തും. സബ് ജഡ്ജി ആർ.എൽ. ബൈജു ഉദ്ഘാടനം ചെയ്തു. മാന്ത്രികൻ ശ്രീജിത്ത് വിയ്യൂർ മാജിക് അവതരിപ്പിച്ചു. നഗരസഭ അധ്യക്ഷൻ കെ. സത്യൻ അധ്യക്ഷത വഹിച്ചു. റൂറൽ എസ്.പി എം.കെ. പുഷ്കരൻ മുഖ്യാതിഥിയായി. സി.ഐ കെ. ഉണ്ണികൃഷ്ണൻ, വി.പി. ഇബ്രാഹിംകുട്ടി, എം.ജി. ബൽരാജ്, അജിത കൃഷ്ണ കുളങ്ങര, എൻ.എം. സലീം, പി. സുരേന്ദ്രൻ, ഇ. മഞ്ജുഷ, ശ്രീകുമാർ, സി. രാമചന്ദ്രൻ, കെ. ഇബ്രാഹിം എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.