സ്വാതന്ത്ര്യദിനത്തിൽ ഐ.എസ്.എം യുവജാഗ്രത സമ്മേളനം

ബേപ്പൂർ: സ്വാതന്ത്ര്യദിനത്തിൽ ഐ.എസ്.എം മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ യുവജാഗ്രത സമ്മേളനം സംഘടിപ്പിക്കും. സ്വാതന്ത്ര്യം, സൗഹൃദം, രാഷ്ട്രസുരക്ഷ എന്ന പ്രമേയത്ത ആസ്പദമാക്കിയാണ് പരിപാടി. അരീക്കാട് എസ്.എൻ.ഡി.പി ഗ്രൗണ്ടിൽ വൈകീട്ട് ഏഴിന് നടക്കുന്ന ജാഗ്രത സമ്മേളനം എം.കെ. രാഘവൻ എം.പി ഉദ്ഘാടനം ചെയ്യും. കെ.എൻ.എം സംസ്ഥാന സമിതി അംഗം പ്രഫ. കെ.പി. സകരിയ്യ, സി.പി. മുസാഫർ അഹമദ്, സഹീർ നല്ലളം, നിസാർ ഒളവണ്ണ, റിഹാസ് പുലാമന്തോൾ, ഷിയാലി ഒളവണ്ണ തുടങ്ങി വിവിധ മത, രാഷ്ട്രീയ മേഖലകളിലുള്ളവർ പങ്കെടുക്കും. 'നാട്ടുനന്മ' ടീനേജ് മീറ്റ് സംഘടിപ്പിച്ചു ബേപ്പൂർ: മുദാക്കര മഹല്ല് കമ്മിറ്റിയുടെ നേതൃത്വത്തിൽ നാട്ടുനന്മ ടീനേജ് ഗേൾസ് മീറ്റ് സംഘടിപ്പിച്ചു. യാസീൻ മദ്റസ ഹാളിൽ നടന്ന പരിപാടിയിൽ സമസ്ത മുദരിസ് സാജിഹു ഷമീർ അൽ അസ്ഹരി ക്ലാസിന് നേതൃത്വം നൽകി. അബൂബക്കർ സിദ്ദീഖ് ഫൈസി, അബ്ദുറസാഖ് മുസ്ലിയാർ, ശറഫുദ്ദീൻ ദർസി, മുസ്തഫ ഹാജി, റാഫി എന്നിവർ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.