കോഴിക്കോട്: സ്ത്രീചേതനയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച കെ. സരസ്വതിയമ്മയുടെ കഥകളെപ്പറ്റിയുള്ള പഠന സദസ്സിൽ എഴുത്തുകാരി ഇ.പി. ജ്യോതി വിഷയം അവതരിപ്പിച്ചു. ഭാവനയിലൂന്നിയ ജീവിതത്തിനപ്പുറത്തുനിന്ന് സ്വതന്ത്ര ചിന്താഗതിയിലൂടെ ആസ്വാദകരുടെ ചിന്താമണ്ഡലത്തെ സ്വാധീനിക്കാനുള്ള ശ്രമമാണ് കെ. സരസ്വതിയമ്മ തെൻറ കഥകളിലൂടെ ശ്രമിച്ചതെന്ന് അവർ പറഞ്ഞു. സരസ്വതിയമ്മയുടെ കഥകൾ ഇനിയും കൂടുതൽ പഠനവിധേയമാകേണ്ടതുണ്ട്. സ്ത്രീചേതന പ്രസിഡൻറ് എ.ആർ. സുപ്രിയ അധ്യക്ഷത വഹിച്ചു. കെ. പ്രീത, ബി. ദീപ, കെ. ബീന, കെ. രസ്നിമ, പി.എസ്. അർച്ചന തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.