ഫറോക്ക്: പെരുമുഖം, അയ്യമ്പാക്കി, പുല്ലിക്കടവ് മേഖലകളിൽ രാത്രികാലങ്ങളിൽ സാമൂഹികദ്രോഹികളുടെ വിളയാട്ടം. അയ്യമ്പാക്കി കേന്ദ്രമാക്കി ഫറോക്ക് പൊലീസ് എയ്ഡ്പോസ്റ്റ് സ്ഥാപിക്കണമെന്ന് എസ്.ടി.യു കല്ലമ്പാറ ഓട്ടോ സെക്ഷൻ ആവശ്യപ്പെട്ടു. കഞ്ചാവ്, വ്യാജമദ്യലോബി, മണൽ മാഫിയ തുടങ്ങിയവ പ്രദേശത്തെ സ്വൈരജീവിതം തകർക്കുകയാണ്. വീടുകളുടെ പുറത്ത് സ്ഥാപിച്ച വൈദ്യുത വിളക്കുകൾ നശിപ്പിക്കുക, വിറകുപുരകൾക്ക് തീകൊളുത്തുക, വാതിലുകൾക്കും ഗേറ്റിനും നാശമുണ്ടാക്കുക തുടങ്ങിയ കുത്സിതപ്രവർത്തനങ്ങൾക്കെതിരെ െറസിഡൻറ്സ് അസോസിയേഷൻ മുന്നറിയിപ്പ് ബോർഡ് സ്ഥാപിച്ചിട്ടും ഫലമുണ്ടായിട്ടില്ല. കെ. കാസിം ഖാൻ അധ്യക്ഷത വഹിച്ചു. അബ്ദുഹ്മാൻ എന്ന ബാവ, മുഹമ്മദ് മേടപ്പിൽ, അബ്ദുൽ ബാരി, സിദ്ദീഖ്, സജീവ്കുമാർ, ആസിഫ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.