ഉള്ള്യേരി: ലഹരിവില്‍പനക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുന്നില്ലെന്ന ആരോപണമുന്നയിച്ച് എക്സൈസിനും പൊലീസിനും എതിരെ ജാഗ്രതാസമിതി യോഗത്തില്‍ രൂക്ഷ വിമര്‍ശനം. വ്യാഴാഴ്ച വൈകീട്ട് പഞ്ചായത്ത് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ സംസാരിച്ച പലരും അധികൃതരുടെ നിസ്സംഗതയാണ് ലഹരിവിൽപന വ്യാപകമാവാന്‍ കാരണമെന്ന് ചൂണ്ടിക്കാട്ടി. ബോധവത്കരണ ക്ലാസുകള്‍ക്കപ്പുറം കാര്യമായൊന്നും നടക്കുന്നില്ലെന്നും പരിശോധന കാര്യക്ഷമമാക്കണമെന്നും യോഗത്തില്‍ സംസാരിച്ചവര്‍ ആവശ്യപ്പെട്ടു. അതേസമയം, ജീവനക്കാരുടെ കുറവും 14 പഞ്ചായത്തുകളിലെ പ്രവര്‍ത്തനപരിധിയും പരിശോധനകള്‍ക്ക് തടസ്സമാവുന്നതായി എക്സൈസ് ഉദ്യോഗസ്ഥര്‍ സൂചിപ്പിച്ചു. വാര്‍ഡുതല സമിതികള്‍ സജീവമാക്കാനും മാസത്തില്‍ അവലോകനയോഗം വിളിച്ചുചേര്‍ക്കാനും യോഗത്തില്‍ തീരുമാനമായി. പഞ്ചായത്ത് പ്രസിഡൻറ് ഷാജു ചെരുക്കാവിൽ, ഷാജി പാറക്കൽ, പി. ബാബു, സി.കെ. രാമന്‍കുട്ടി, പി.കെ. റാജിബ്, കെ.വി. അബ്ദുല്‍ മജീദ്, കെ.എം. ഹമീദ്, എൻ.എ. ഹാജി, രാഘവന്‍ നായര്‍ എന്നിവര്‍ സംസാരിച്ചു. യുദ്ധവിരുദ്ധ റാലി ഉള്ള്യേരി: കക്കഞ്ചേരി ഗവ. യു.പി സ്കൂള്‍ വിദ്യാര്‍ഥികള്‍ ഹിരോഷിമ, നാഗസാക്കി ദിനത്തിെൻറ ഓർമ പുതുക്കി യുദ്ധവിരുദ്ധ റാലി നടത്തി. പ്രധാനാധ്യാപകൻ കെ.കെ. അബ്ദുല്ല, പി.ടി.എ പ്രസിഡൻറ് എ.കെ. ചിന്മയാനന്ദന്‍ എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.