പേരാമ്പ്ര: മുയിപ്പോത്ത് പടിഞ്ഞാറക്കര എ.എൽ.പി സ്കൂളിെൻറ ശോച്യാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് സ്കൂൾ സംരക്ഷണസമിതിയും രക്ഷിതാക്കളും രണ്ടുദിവസമായി നടത്തിയ ഉപരോധസമരം മാനേജറുമായി നടത്തിയ ചർച്ചയിൽ അവസാനിപ്പിച്ചു. ഒരു സ്മാർട്ട് ക്ലാസ് റൂം െസപ്റ്റംബറിൽ ആരംഭിക്കും. സ്കൂൾ കെട്ടിടത്തിെൻറ ഉറപ്പ് അസി. എൻജിനീയർ പി.ടി.എ അംഗങ്ങളുടെ സാന്നിധ്യത്തിൽ പരിശോധിക്കും. അടുത്ത അധ്യയനവർഷം പുതിയ നാല് ക്ലാസ്റൂം നിർമിക്കും. ടോയ്ലറ്റ് നവീകരിക്കൽ പ്രധാനാധ്യാപകെൻറ സസ്പെൻഷൻ പിൻവലിക്കൽ തുടങ്ങിയ നടപടി സ്വീകരിക്കാനും ചർച്ചയിൽ തീരുമാനമായി. ഉപരോധസമരം കാരണം ചൊവ്വ, ബുധൻ ദിവസങ്ങളിൽ അധ്യയനം മുടങ്ങിയിരുന്നു. ചെറുവണ്ണൂർ പഞ്ചായത്ത് പ്രസിഡൻറ് കെ.പി. ബിജുവാണ് സമവായ ചർച്ചക്ക് മുൻകൈയെടുത്തത്. ബ്ലോക്ക് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ എം.കെ. സതി, പഞ്ചായത്ത് മെംബർമാരായ ജിജി രാഘവൻ, വി.കെ. മോളി, രമാദേവി നാഗത്തുതാഴെ, എൻ.എം. കുഞ്ഞബ്ദുല്ല, പി.ടി.എ പ്രസിഡൻറ് റഷീദ് മുയിപ്പോത്ത്, എൻ. പത്മനാഭൻ, എൻ.ആർ. രാഘവൻ, ഇ. പവിത്രൻ, സുനിൽ, കെ. രാജൻ, എ.എം. ശ്രീധരൻ, അനിത, പ്രധാനാധ്യാപകൻ വി. രാജീവൻ, മാനേജർ ഇ. പ്രസന്നൻ, പി.ടി.എ പ്രതിനിധികളായ എം. പ്രശാന്ത്, കെ.കെ. പ്രേമദാസൻ, പാറത്തൊടി രാധാകൃഷ്ണൻ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.