കോഴിക്കോട്: വൈദ്യുതി തടസ്സപ്പെടുകയും ബദൽ സംവിധാനം ഒരുക്കാതിരിക്കുകയും ചെയ്തതോടെ നഗരത്തിലെ ഏഴു സർക്കാർ ഒാഫിസുകളുടെ പ്രവർത്തനം വീണ്ടും തടസ്സപ്പെട്ടു. ഹെഡ് പോസ്റ്റ് ഒാഫിസിനു സമീപത്തെ ഉത്തരമേഖല രജിസ്േട്രഷൻ ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ ഒാഫിസ്, ജില്ല രജിസ്ട്രാർ ഒാഫിസ് (ജനറൽ), ജില്ല രജിസ്ട്രാർ ഒാഫിസ് (ഒാഡിറ്റ്), ചിട്ടി ഒാഡിറ്റർ, സബ് രജിസ്ട്രാർ ഒാഫിസ് (കോഴിക്കോട്), സബ് രജിസ്ട്രാർ ഒാഫിസ് (ചാലപ്പുറം), കോഴിക്കോട് അഡീഷനൽ സബ് ട്രഷറി തുടങ്ങിയ ഒാഫിസുകളിലേക്കുള്ള വൈദ്യുതിയാണ് വ്യാഴാഴ്ച പകൽ പൂർണമായും തടസ്സപ്പെട്ടത്. ശനിയാഴ്ചയും വൈദ്യുതിമുടക്കത്തെ തുടർന്ന് ഇൗ ഒാഫിസുകളുടെ പ്രവർത്തനം നിലച്ചിരുന്നു. കമ്പ്യൂട്ടറുകൾ പ്രവർത്തന രഹിതമായതോടെ ട്രഷറിയിൽനിന്നുള്ള ശമ്പളം, പെൻഷൻ തുടങ്ങിയവയുടെ വിതരണം മുടങ്ങി. വിവിധ ബില്ലുകൾ മാറാനെത്തിയവരും ചലാൻ അടക്കാനെത്തിയവരും മറ്റു ട്രഷറികളെ ആശ്രയിക്കുകയായിരുന്നു. പ്രവർത്തനം മുടങ്ങിയ അഡീഷനൽ സബ് ട്രഷറിയിൽ ജില്ല ട്രഷറി ഒാഫിസർ പി. ഉണ്ണികൃഷ്ണൻ എത്തി സ്ഥിതിഗതികൾ വിലയിരുത്തി. ഇവിടെ ജനറേറ്റർ വാങ്ങുന്നതിന് അനുമതി ലഭിക്കാൻ ധനവകുപ്പിന് കത്തെഴുതുമെന്ന് അദ്ദേഹം പറഞ്ഞു. രജിസ്ട്രേഷൻ, കുടിക്കട സർട്ടിഫിക്കറ്റ്, ആധാരപകർപ്പ്, സ്പെഷൽ മാര്യേജ് സർട്ടിഫിക്കറ്റ്, ചിട്ടി രജിസ്ട്രേഷൻ ഉൾപ്പെടെയുള്ള സേവനങ്ങളാണ് വൈദ്യുതി മുടക്കംകാരണം രജിസ്ട്രേഷൻ ഒാഫിസിൽ തടസ്സപ്പെട്ടത്. നഗരത്തിൽ വിതരണം കാര്യക്ഷമമാക്കുന്നതിെൻറ ഭാഗമായുള്ള പ്രവൃത്തികൾ നടക്കുന്നതിനാലാണ് വൈദ്യുതി തടസ്സപ്പെട്ടതെന്ന് കെ.എസ്.ഇ.ബി അധികൃതർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.