കത്തെഴുത്ത് മത്സരം സംഘടിപ്പിച്ചു

കോഴിക്കോട്: തപാൽ വകുപ്പ് അഖിലേന്ത്യതലത്തിൽ സംഘടിപ്പിക്കുന്ന കത്തെഴുത്ത് മത്സരത്തി​െൻറ ഭാഗമായി സ​െൻറ് ജോസഫ് ആംഗ്ലോ ഇന്ത്യൻ ഹൈസ്കൂളിൽ കത്തെഴുത്ത് മത്സരം സംഘടിപ്പിച്ചു. 18 വയസ്സ് വരെയും 18 വയസ്സിനു മുകളിലുമായി രണ്ടു ഗ്രൂപ് ആയാണ് മത്സരം. സംസ്ഥാനതലത്തിലും ദേശീയതലത്തിലും സമ്മാനമുണ്ടാകും. സ​െൻറ് ജോസഫ് ആംഗ്ലോ ഇന്ത്യൻ ഹയർ സെക്കൻഡറി സ്കൂൾ സംഘടിപ്പിച്ച പരിപാടിയിൽ ഹെഡ്മിസ്ട്രസ് സിസ്റ്റർ നീമ, അസി. സൂപ്രണ്ട് ഓഫ് പോസ്റ്റ് ഒാഫിസസ് ഗൗരി സംഗീത, കാലിക്കറ്റ് ബീച്ച് പോസ്റ്റ് മാസ്റ്റർ ടി.എച്ച്. അബ്ദുറഹിമാൻ എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.